Tuesday, November 04, 2014
Sunday, November 02, 2014
ആമി...മാധവികുട്ടി...കമല...കമലാ ദാസ്...കമല സൂരയ്യ
ആമി...മാധവികുട്ടി...കമല...കമലാ ദാസ്...കമല സൂരയ്യ
മാധവികുട്ടി-കമലാദാസ്--ആമി---കമലാ സൂരയ്യാ....
എത്ര കഥകള്‍...കവിതകള്‍...നോവലുകള്‍. ഒരു കാലഘട്ടത്തിന്റെ ഇതിഹാസം!
" എനിക്കൊരാളോടുള്ള സ്നേഹം എപ്പൊഴും ആത്മാര്‍തഥ ഉള്ളതായിരുന്നു. സ്നേഹം വന്നു പിടിപെട്ടാല്‍ പിന്നെ അതു അതിന്റെ വഴിയേ തന്നെ പോകും. രാത്രിയിലൊക്കെ തീവ്രമായ വികാരം അനുഭവപ്പെടും. കവിത ഒഴുകിവരും. എന്റെ ഉള്ളീലുള്ള കവിത മുഴുവന്‍ പുറത്തു വന്നു കഴിഞ്ഞാല്‍ പിന്നെ എന്റെ ഹൃദയം ശൂന്യമാകും.. ആ ആള്‍ പിന്നെ ഒരു ശവ ശരീരം പോലെ ആകും"
അമേരിക്കയില്‍ സ്ത്രീകള്‍ക്കു ഈ ബഹുമാനം കിട്ടാറുണ്ടോ? അവിടെ സ്ത്രീത്വം ബെഡ് ഡബിലിറ്റി(Beddability)യില്‍ ആണു സ്ഥിതി ചെയ്യുന്നതു .അവരുടെ ലൈഗീകത്വം നില നിര്‍ത്താന്‍ എന്തൊക്കെയാണു അവര്‍ക്കു ചെയ്യേണ്ടതു? "ഇവിടെ ഇന്ത്യയില്‍ സാഗ്ഗിംഗ് ബ്രെസ്റ്റ് (sagging breast) വന്നാല്‍ അതൊരു പ്രശ്നമല്ല. ഞാന്‍ മൂന്നു കുട്ടികളെ വളര്‍ത്തിയതല്ലേ?
മുല കൊടുത്താണു, പാല്‍പൊടി അല്ല. അതിന്റെ സാറ്റിസ്ഫാക്ഷന്‍ (satisfaction)എത്ര വലുതാണു. അമേരിക്കയില്‍ സിലികോണ്‍ ഇന്‍പ്ലാന്റ് ഒക്കെ ചെയ്തു ബെഡ് ഡബിലിറ്റി പരിരക്ഷിച്ചുകൊണ്ടിiരിക്കണം.."
"ഒരു മീറ്റിങ്ങില്‍ വച്ചു ഞാന് സദസ്സിനോടു ചൊദിച്ചു: ഇവിടെ സിലികോണ്‍ ബ്രെസ്റ്റ് ഉള്ളവര്‍ ഒന്നു കൈ പൊക്കാമൊ എന്നു. പലരും കൈ പൊക്കി.ഒരാള്‍ സ്റ്റേജിലേക്കു കടന്നു വരുവാന്‍ ഞാന്‍ ക്ഷണിച്ചു.അവര്‍ വന്നപ്പോള്‍ ഞാന്‍ അവരോടു ചോദിച്ചു."ഡു യു മൈന്റ് ഈഫ് ഐ റ്റച്ച് യുവര്‍ ബ്രെസ്റ്റ്?" (Do you mind if I touch your breast?) സദസ്സില്‍ വലിയ കയ്യടിയും ബഹളവും.. ഞാന്‍ തൊട്ടു.. എന്താ കഥ! ബ്രെസ്റ്റ് ആയാല്‍ അതിനു റേസീലിയന്‍സ് (resilience)വേണ്ടേ? ഇതു വളരെ ഹാര്‍ഡ് ആയിരുന്നു. പുരുഷന്മാര്‍ക്കു ഇതു ഇഷ്ടമാകുമോ? ഇന്ത്യയിലിതിന്റെ ഒന്നും ആവശ്യമില്ലെന്നു ഞാന്‍ പറഞ്ഞൂ...”ഇതാണു മാധവികുട്ടി
കുഞ്ഞുബി..
(കടപ്പാട്:T J. S. GEORGE}
എത്ര കഥകള്‍...കവിതകള്‍...നോവലുകള്‍. ഒരു കാലഘട്ടത്തിന്റെ ഇതിഹാസം!
" എനിക്കൊരാളോടുള്ള സ്നേഹം എപ്പൊഴും ആത്മാര്‍തഥ ഉള്ളതായിരുന്നു. സ്നേഹം വന്നു പിടിപെട്ടാല്‍ പിന്നെ അതു അതിന്റെ വഴിയേ തന്നെ പോകും. രാത്രിയിലൊക്കെ തീവ്രമായ വികാരം അനുഭവപ്പെടും. കവിത ഒഴുകിവരും. എന്റെ ഉള്ളീലുള്ള കവിത മുഴുവന്‍ പുറത്തു വന്നു കഴിഞ്ഞാല്‍ പിന്നെ എന്റെ ഹൃദയം ശൂന്യമാകും.. ആ ആള്‍ പിന്നെ ഒരു ശവ ശരീരം പോലെ ആകും"
അമേരിക്കയില്‍ സ്ത്രീകള്‍ക്കു ഈ ബഹുമാനം കിട്ടാറുണ്ടോ? അവിടെ സ്ത്രീത്വം ബെഡ് ഡബിലിറ്റി(Beddability)യില്‍ ആണു സ്ഥിതി ചെയ്യുന്നതു .അവരുടെ ലൈഗീകത്വം നില നിര്‍ത്താന്‍ എന്തൊക്കെയാണു അവര്‍ക്കു ചെയ്യേണ്ടതു? "ഇവിടെ ഇന്ത്യയില്‍ സാഗ്ഗിംഗ് ബ്രെസ്റ്റ് (sagging breast) വന്നാല്‍ അതൊരു പ്രശ്നമല്ല. ഞാന്‍ മൂന്നു കുട്ടികളെ വളര്‍ത്തിയതല്ലേ?
മുല കൊടുത്താണു, പാല്‍പൊടി അല്ല. അതിന്റെ സാറ്റിസ്ഫാക്ഷന്‍ (satisfaction)എത്ര വലുതാണു. അമേരിക്കയില്‍ സിലികോണ്‍ ഇന്‍പ്ലാന്റ് ഒക്കെ ചെയ്തു ബെഡ് ഡബിലിറ്റി പരിരക്ഷിച്ചുകൊണ്ടിiരിക്കണം.."
"ഒരു മീറ്റിങ്ങില്‍ വച്ചു ഞാന് സദസ്സിനോടു ചൊദിച്ചു: ഇവിടെ സിലികോണ്‍ ബ്രെസ്റ്റ് ഉള്ളവര്‍ ഒന്നു കൈ പൊക്കാമൊ എന്നു. പലരും കൈ പൊക്കി.ഒരാള്‍ സ്റ്റേജിലേക്കു കടന്നു വരുവാന്‍ ഞാന്‍ ക്ഷണിച്ചു.അവര്‍ വന്നപ്പോള്‍ ഞാന്‍ അവരോടു ചോദിച്ചു."ഡു യു മൈന്റ് ഈഫ് ഐ റ്റച്ച് യുവര്‍ ബ്രെസ്റ്റ്?" (Do you mind if I touch your breast?) സദസ്സില്‍ വലിയ കയ്യടിയും ബഹളവും.. ഞാന്‍ തൊട്ടു.. എന്താ കഥ! ബ്രെസ്റ്റ് ആയാല്‍ അതിനു റേസീലിയന്‍സ് (resilience)വേണ്ടേ? ഇതു വളരെ ഹാര്‍ഡ് ആയിരുന്നു. പുരുഷന്മാര്‍ക്കു ഇതു ഇഷ്ടമാകുമോ? ഇന്ത്യയിലിതിന്റെ ഒന്നും ആവശ്യമില്ലെന്നു ഞാന്‍ പറഞ്ഞൂ...”ഇതാണു മാധവികുട്ടി
കുഞ്ഞുബി..
(കടപ്പാട്:T J. S. GEORGE}
Tuesday, September 02, 2014
രാവിൽ......
രാവില്‍...
ഇന്നലെ രാവില്‍ നീ എന്നെ തനിച്ചാക്കിയിട്ടു
ഉറങ്ങാന്‍ പോയി..
നിന്റെ അഗാധ നിദ്രയില്‍....
ഇന്നു രാത്രിയില്‍ നീ അസ്വസ്ഥമായി,
തിരിഞ്ഞും, മറിഞ്ഞും കിടക്കുന്നു.
ഞാന്‍ നിന്നോടു പറഞ്ഞു:
*നീയും ഞാനും ഈ പ്രപഞ്ചത്തിന്റെ അവസാനത്തോളം,
അതു അലിഞ്ഞില്ലാതാകുന്നതു വരെ, ഒരുമിച്ചു തന്നെ ആയിരിക്കും.”
അപ്പോള്‍ നീ അവ്യക്തമായി അര്‍ദ്ധസുഷുപ്തിയില്‍
എന്തോ പുലമ്പുന്നുണ്ടായിരുന്നു.
നീ കുടിച്ചു ഉന്മത്തനായിരുന്നപ്പോള്‍
ആലോചിച്ചിരുന്ന ഏതോ കാര്യങ്ങള്‍!
ഹൃദയത്തിന്റെ സൌന്ദര്യം....
ഹൃദയത്തിന്റെ സൌന്ദര്യമാണു
എന്നും നിലനില്‍ക്കുന്ന ഭംഗി!
ജീവനില്‍ ദാഹനീര്‍ ചൊരിയുന്ന അതിന്റെ അധരങ്ങള്‍!
യഥാർത്ഥത്തില്‍, വഴിഞ്ഞൊഴുകുന്ന ആ ജലവും,
അതു മോന്തി കുടിക്കുന്ന വ്യക്തിയും
അങ്ങനെ മൂന്നും കൂടി ഒന്നായി തീരുന്നു.
നിന്റെ മാന്ത്രിക ഏലസ്സ്, നിന്റെ ഭാഗ്യ ചിഹ്നം
തരിപ്പണമാകുമ്പോള്‍
നിന്റെ യുക്തി ബോധം ഒന്നും തന്നെ
ഉതകുകയില്ല.
(ജലാലുദീന്‍ റൂമി -ഇറാനിയന്‍ കവിയുടെ കവിതകളുടെ സ്വതന്ത്ര തര്‍ജമ)
Sunday, August 31, 2014
നിനക്കായ്.....
നിൻ വിരൽ തലോടുന്നൊരാർദ്രമാം കവിൾതടം
സ്നേഹാമൃതത്താലെന്റെ ഉൾക്കളം നിറക്കുന്നു.
മുഗ്ദമാം കിനാക്കളിൽ മുഴുകി ഞാനെപ്പോഴും
മൌനാനുരാഗലോല ദീപ്തയായ് മാറീടുന്നു.
ഇന്നു ഞാനെഴുതുന്നോരീരടിക്കുള്ളിൽ നിന്റെ
ദിവ്യമാം പ്രണയത്തിൻ ലോലലോലമാം ഭാവം.
ഗീതമായ്, ചരണമായ്, ലയമായ്, സംഗീതമായ്
നിറയും പ്രപഞ്ചത്തിൻ താളമായ് തീർന്നീടട്ടെ.
നിൻ ചുണ്ടിൽ വിടരുന്ന മന്ദഹാസത്തിൻ പൂക്കൾ
എന്നുമെൻ സങ്കൽപ്പത്തിൻ സൌരഭ്യമായി തീർന്നു.
ഇനി നാമൊരിക്കലും കാണുവാനിടയാകാത്ക-
ലത്തെങ്ങോ പോയിട്ടങ്ങു നാം മറഞ്ഞെങ്കിൽ
എന്നെയോർത്തപൂർണ്ണമാമീ സ്നേഹ ബന്ധങ്ങളിൽ
കണ്ണു നീർ വീഴ്ത്താതീരുന്നടുവാൻ ക്ഴിയേണം...
ജന്മജന്മാന്തര ബന്ധങ്ങൾക്കുള്ളിൽ കൂടെ
എൻ മനം തിരക്കുന്നു നിന്നെയെന്നാത്മാവാക്കാൻ.
നറുനീലാകാശത്തിൻ നീർത്തുള്ളികൾക്കുള്ളിൽ
ആഴിതന്നടിത്തട്ടിൻ നീർമണി തുള്ളിക്കുള്ളിൽ
ആതിര നിലാവിന്റെ ആർദ്രമാം ദീപ്തിക്കുള്ളിൽ
വിടരും പൂമൊട്ടിന്റെ വിണ്മയ കാന്തിക്കുള്ളിൽ
വാർമഴവില്ലിന്നൊളി പകർത്തും സൌന്ദര്യത്തിൽ
തിരയുന്നെന്നാത്മാവു നിന്നടുത്തെത്തീടുവാൻ.
പ്രാണനിൽ പിടയുന്ന ജീവന്റെ സ്മൃതികൾക്കു
താരാട്ടു പാടുവാനിന്നരാലും കഴിയില്ല.....
~...കുഞ്ഞുബി
Friday, April 19, 2013
അണയാത്ത ദീപ ശിഖകൾ
അണയാത്ത ദീപ ശിഖകൾ !.
നിന്റെ ആത്മാവിന്റെ പ്രഭാവലയം,നമ്മെ ചൂഴ്‌ന്നു നിന്ന രാത്രി,
സ്നേഹത്തിന്റെ ദൈവദൂതന്മാര്‍ നമുക്കു ചുറ്റും പറന്നു കൊണ്ട്
ആത്മാവിന്റെ കൃത്യങ്ങളെ വാഴ്ത്തിപ്പാടിയ അന്നു,
നമ്മള്‍ കണ്ടു മുട്ടിയതു നീ ഓര്‍മ്മിക്കുന്നുണ്ടോ?
നാം അന്നു വൃക്ഷ ശിഖരങ്ങളുടെ അടിയില്‍, മനുഷ്യ സംസര്‍ഗത്തില്‍ നിന്നും അകന്നു,
വാരിയെല്ലുകള്‍ ദൈവീക നിഗൂഢതയില്‍ ഹൃദയത്തെ പരിപാലിക്കുന്നതുപോലെ,
സുരക്ഷിതരായി ഇരുന്നതു നീ ഓര്‍മ്മിക്കുന്നുണ്ടോ?
നമ്മള്‍ നമ്മളില്‍ തന്നെ ഒളിച്ചിരിക്കുന്നതു പോലെ, ശിരസ്സുകള്‍ അന്യോന്യം ചേര്‍ത്തു വച്ചു,
കൈകള്‍ കോര്‍ത്തു, കാനന പാതയില്‍ കൂടി നടന്നു പോയത് ഓര്‍മ്മിക്കുന്നുണ്ടോ?
ഞാന്‍ നിന്നൊടു വിട ചൊല്ലിയ മാത്രകള്‍ നീ ഓര്‍ക്കുന്നുവോ?
നീ എന്നില്‍ അര്‍പ്പിച്ച ചുംബനങ്ങള്‍?
വാക്കുകള്‍ക്കതീതമായ സ്വര്‍ഗീയ രഹസ്യങ്ങള്‍, ചുണ്ടുകള്‍ തമ്മില്‍ ഒരുമിക്കുമ്പോള്‍ ,
വെളിപ്പെട്ടു വരുമെന്നു, ആ ചുംബനം എന്നെ പഠിപ്പിച്ചു.
ഒരു നീണ്ട നിശ്വാസത്തിന്റെ ആമുഖമായിരുന്നു ആ ചുംബനം!
ദൈവം ആദ്യമായി മനുഷ്യനെ സൃഷ്ഠിച്ചപ്പോള്‍ അവനു കൊടുത്ത ശ്വാസം പോലെ...
ആ നിശ്വാസം എന്നെ ഒരു ആദ്ധ്യാല്‍മിക തലത്തിലേക്കു നയിച്ചു.
എന്റെ ആത്മാവിന്റെ മഹാല്‍മ്യം മനസ്സിലാക്കിത്തന്നു.നാം ഇനിയും ഒന്നു ചേരുന്നതു
വരെ അതു എന്നില്‍ ശാശ്വതമായിരിക്കും.
നിന്റെ കവിളിണകളില്‍ കണ്ണുനീര്‍ പടര്‍ന്നൊഴുകി.
നീ എന്നെ വീണ്ടും ചുംബിച്ചതു ഞാന്‍ ഓര്‍ക്കുന്നു.എന്നിട്ടു നീ പറഞ്ഞു.
"ഭൗമീക ശരീരങ്ങള്‍ ഭൗതീക ആവശ്യങ്ങള്‍ക്കായി പലപ്പൊഴും വേര്‍പിരിയേണ്ടതായി വരും.
അങ്ങനെ ലൗകീക ആവശ്യങ്ങള്‍ നമ്മെ വേര്‍പിരിക്കുന്നു.
എന്നാല്‍ നമ്മുടെ ആത്മാക്കള്‍ ഒന്നു ചേര്‍ന്നിരിക്കും.
സ്നേഹത്തിന്റെ കരങ്ങളില്‍ സുരക്ഷിതമായി..
ഈശ്വരന്റെ സന്നിധിയിലേക്കു മരണം നമ്മെ മാടി വിളിക്കുവോളം!
പോയി വരൂ. സ്നേഹത്തിന്റെ പ്രതിനിധി ആയി സ്നേഹദേവത നിന്നെ
തിരഞ്ഞെടുത്തിരിക്കയാണു. ജീവിതത്തിന്റെ മാധുര്യം നുകരാന്‍ അവളുടെ
അനുയായികളെ അവളുടെ സൗന്ദര്യം തിരഞ്ഞെടുത്തിരിക്കുന്നു.
എന്റെ ശൂന്യമായ കരങ്ങളില്‍ നിന്റെ സ്നേഹം,
എന്നും എന്റെ വരനായി നിറഞ്ഞുനില്‍ക്കും.
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍, എന്റെ നിതാന്തമായ വിവാഹമാണു."
"നീ ഇപ്പോള്‍ എവിടെ ആയിരിക്കുന്നു?
എന്റെ മറ്റേ ആത്മാവല്ലേ നീ?
ഈ രാത്രിയുടെ നിശബ്ദതയില്‍ നീ ഉണര്‍ന്നിരിക്കിന്നുവോ?
ഈ പരിശുദ്ധമായ കുഞ്ഞിക്കാറ്റു എന്റെ ഹൃദയസ്പന്ദനങ്ങളും പ്രേമവും
നിന്റെ അടുക്കല്‍ എത്തിക്കട്ടെ.എന്റെ മുഖപടം നിന്റെ ഹൃദയത്തില്‍
നീ ഇപ്പൊള്‍ താലോലിക്കുന്നുണ്ടാവും! അതു ഇപ്പോഴത്തെ എന്റെ മുഖം അല്ല.
ആഹ്ലാദഭരിതനായിരുന്ന എന്റെ പൂര്‍വ കാലത്തെ ആ മുഖത്തു, ഇപ്പോള്‍
കരിനിഴല്‍ വീണിരിക്കുന്നു. നിന്റെ സൗന്ദര്യം പ്രതിഫലിച്ചിരുന്ന എന്റെ കണ്ണുകള്‍
ഇന്നു നെടുവീര്‍പ്പുകളാല്‍ വിഷാദ കലുഷിതമായിരിക്കുന്നു.
നിന്റെ ചുംബനങ്ങളാല്‍ മാധുര്യമാക്കപ്പെട്ട എന്റെ ചുണ്ടിണകള്‍
ഇന്നു വരണ്ടുപോയിരിക്കുന്നു.
എന്റെ പ്രിയതമേ! നീ എവിടെ ആണു?
എന്റെ സന്താപത്തിന്റെ തേങ്ങലുകള്‍ നീ കേള്‍ക്കുന്നുണ്ടാവുമോ?
ഈ സമുദ്രത്തിന്റെ അങ്ങേ തലയ്ക്കല്‍ നിന്നു....
എന്റെ അഭിലാഷം നീ അറിയുന്നുണ്ടാവുമോ?
എന്റെ അശാന്തിയുടെ വലിപ്പം നിനക്കു മനസ്സിലാകുമോ?
എന്റെ മരണവക്ത്രത്തില്‍ നിന്നുതിരുന്ന നിശ്വാസങ്ങള്‍ നിന്റെ
സവിധത്തില്‍ എത്തിക്കുവാന്‍ ഏതെങ്കിലും ഒരു ആത്മാവു ഈ വായുവില്‍ ഉണ്ടാകുമൊ?
എന്റെ പരിദേവനം നിന്റെ അടുക്കല്‍ എത്തിക്കുവാന്‍ ദേവദൂതര്‍ക്കു ഏതെങ്കിലും
നിഗൂഢമായ വഴികള്‍ ഉണ്ടാകുമോ?
എന്റെ സൗന്ദര്യതാരമെ! നീ എവിടെ?\
കരാളമായ ജീവിതത്തിന്റെ മാറിലേക്കു ഞാന്‍ എടുത്തെറിയപ്പെട്ടിരിക്കയാണു.
നിന്റെ സ്നേഹോദാരമായ പൂപ്പുഞ്ചിരി നീ ഈ കാറ്റില്‍ കൂടി അയക്കുക.
അതു എന്നെ ഉന്മേഷ ചിത്തനാക്കും
നിന്റെ നറുമണം തൂകുന്ന നിശ്വാസം നീ വായുവിലേക്കു ഊതുക.
അതെന്റെ ജീവന്‍ നില നിര്‍ത്തും.
സ്നേഹം എത്ര മഹത്തരമാണു!
ഞാനോ വെറും നിസ്സാരനും....!
(കടപ്പാടു: ഖലീല്‍ ജിബ്രാന്‍)
കുഞ്ഞുബി
ഒരു കത്തു...എന്റെ പ്രണയിനിക്കു..
ആ രാവില്‍ നിന്നോടു യാത്ര ചൊല്ലുന്നേരം നിന്‍
ആത്മാവിന്നഴല്‍ പൂണ്ട മൂകവേദന ചൂഴും,
അശ്രുപൂര്‍ണ്ണമായോരാ മിഴിതുമ്പിലെങ്ങോ കണ്ടു
നിന്നുള്ളില്‍ തുളുമ്പുന്ന സ്നേഹത്തിന്‍ പ്രഭാപൂരം.
മിഴിനീരടക്കാനായ് നീ വൃഥാ ശ്രമിച്ചിട്ടും
ഒഴുകും നിന്‍ രാഗോന്മാദം, പീയൂഷ ധാരയായെന്നി-
ലനുരാഗ നിര്‍വൃതി തന്‍ അലമാലയായിത്തീര്‍ന്നു.
നിന്‍ മിഴിക്കോണില്‍ നിന്നുതിരും തേന്‍ കണികകള്‍
വിറപൂണ്ടെന്നധരങ്ങള്‍ കവര്‍ന്നെടുത്തു.
വിതുമ്പും വിഷാദത്തിന്‍ നെടുവീര്‍പ്പുകളെല്ലാം
ചുംബനപ്പൂക്കളായെന്റെ നെഞ്ചില്‍ നീ ഉഴിഞ്ഞില്ലേ?
ഭഗ്ന മോഹങ്ങളാകും മൗനവാല്മീകത്തിനുള്ളില്‍ നിന്റെ
തപ്ത നിശ്വാസങ്ങള്‍ ഉതിര്‍ന്നൊരാ ഉഷ സന്ധ്യയില്‍
കളിയായ്, ചിരിയായ്, പിന്നെ പിണക്കങ്ങളിണക്കങ്ങള്‍
നിറമാല ചാര്‍ത്തി നിന്നാ പുളകത്തിന്‍ പൂനിലാവില്‍,
വിരിയും കിനാക്കളെ തഴുകിത്തലോടി നാം,
മന്മഥ മോഹങ്ങള്‍ തന്‍ മധുരം നുണഞ്ഞില്ലേ?
കത്തിയെരിയുമീ ഗ്രീഷ്മ രാവിന്റെ എകാന്തമാം,
ഹൃത്തില്‍ നിറയുമൊരു തരളമാം സ്മൃതികളെന്‍
തണലായി മരുവുന്നീ ചൂടുമരുഭൂവിതില്‍ എന്നും
കുളിരായി, നിനവിലെ കിനിയും മധുരമായ്
നിറയുന്നു, ഞാനതില്‍ അലിയുന്നു, പിന്നെയും
തിരയുന്നു നിന്നാര്‍ദ്ര നയനങ്ങളെ.
കരയല്ലേ മല്‍സഖീ! നിറയല്ലേ നിന്‍ മിഴി
പിടയുന്ന വിരഹത്തിന്‍ കരളിലേ നൊമ്പരം
ഇനി വേഗം തീര്‍ന്നിടും, വരവായി ഞാൻ...
Labels:
ഒരു കത്തു...എന്റെ പ്രണയിനിക്കു..
Saturday, December 22, 2012
അരികിലായ് അമൃതമായ്.....

ഇനിയുമീന്നീരാവിന്‍ കിളി വാതില്‍ചില്ലതില്‍
മയങ്ങുമെന്‍ സൌഗന്ധ പ്രണയ സ്വപ്നം..
ഇനിയുമീരാവിന്റെ മാദക ഗന്ധമെന്‍
സിരകളില്‍ തൂവുന്നു ഹൃദയരാഗം .
മനസിന്‍ നിശാഗന്ധി ചൊരിയുന്നിതാത്മാവിന്‍
തരളമാം സ്വരബിന്ദു താളലയം.
അരികിലായ് അമൃതമായ് ചൊരിയൂ നിന്‍ മധുഭര
നിര്‍വൃതീ ഇയലുന്ന മധുരഹാസം.
അറിയുന്നു ഞാനിന്നു കുളിരുന്നൊരതി
ലോലമനുരാഗമകരന്ദ രാഗസിന്ധു.
തിരയുന്നു ഞാന്‍ നിന്റെ മിഴികളില്‍ നിറയുന്ന
മധുവൂറും മനതാരിന്‍ ബാഷ്പ ബിന്ദു..
നിനവില്‍ കിനാക്കളില്‍ നിറയുന്നു നിന്നോര്‍മ്മ
സരളമായ്, ഹൃദയത്തിന്നുള്‍പ്പൂക്കളില്‍
മധുമാരി ചൊരിയുന്നൊരകതാരില്‍ സ്വപ്നങ്ങള്‍
വല നെയ്തു തളരുന്നീ നിറ സന്ധ്യയില്‍
മറയല്ലേ മായല്ലേ, സ്വപ്നങ്ങള്‍ മായ്ക്കല്ലേ
മധു മാസം വരവായിന്നോമലാളേ,,,,,
Wednesday, October 31, 2012
ഒരു ദുഃഖസ്മൃതി ...
ജീവിതമെന്നെ പഠിപ്പിച്ചതെന്തെന്നതെന്നോടു
നീ അന്നു ചോദിച്ചതോര്‍മ്മയുണ്ടോ?
ഇല്ല, ഞാനിന്നും മറന്നു പോകാതെ, എന്നു-
ള്‍ക്കാമ്പിലെന്നുമുണര്‍ത്തുന്നാ വാക്കുകള്
പ്രേമഭിക്ഷക്കായ് ഞാന്‍ നിന്‍ മുന്നില്‍ നിന്നനാളില്‍
ആ വിരല്‍ തുമ്പിലൂറും സ്നേഹ തീര്‍ത്ഥത്താലെന്റെ
മാനസം രാഗാര്‍ദ്രമായ് തീര്‍ത്തൊരാ തൂവല്‍ സ്പര്‍ശം
ഇന്നുമെന്നാത്മാവിന്റെ സംഗീത സുധയല്ലേ!
എരിവേനലെരിയുമീ പ്രാണതന്തുക്കളില്‍
കുളിരാര്‍ന്നൊരനുരാഗപ്പൂമാരി ചൊരിയുവാന്‍
വരുമെന്നു നിരൂപിച്ചു മിഴിപാകി നില്‍ക്കുമീ
അഴലിന്റെ കഥയെന്തെന്നറിയുന്നില്ലേ?
നീയുമെന്നോര്‍മ്മയും, ഞാനുമെന്‍ മൗനവും
നീറിപ്പിടിക്കുമീ വിരഹാഗ്നി ജ്വാലയില്‍
മിഴിനീരു മെഴുകുന്ന കദനത്തിന്‍ ശയ്യയില്‍
വിറപൂണ്ടിരിക്കുന്നൊരെന്നെ മറന്നുവോ?
നീയെനിക്കേകിയ സ്വപ്നങ്ങളൊക്കെയും
വ്യര്‍ത്ഥമോഹങ്ങളായ് തീരുമെന്നോ?
പകലിന്റെ തിരി താഴ്തി മറയുന്നാ സൂര്യന്റെ,
പുലരുമ്പോള്‍ ചൊരിയുന്ന ചിരി പോലെ
കുളിരേകും, പരിരംഭണതിനായ് കേഴുന്ന
മനമോടെ, നിന്നെ ഞാന്‍ തിരയുന്നു നാള്‍ക്കു നാള്‍.
വരിക നീ അരികിലെന്നുയിരിന്റെ ഉള്ളിലെ
മദകര മോഹങ്ങള്‍ സ്വന്തമാക്കാന്‍.
ഒന്നും പഠിക്കാതെ എല്ലാം പഠിച്ചു ഞാന്‍
എല്ലാം നീ എന്നില്‍ പകര്‍ന്നു തന്നു...
Sunday, September 23, 2012
പ്രണയത്തിന്റെ പുരാവൃത്തം..
പ്രണയത്തിന്റെ പുരാവൃത്തം..
പഴയ പ്രേമ ഗാനങ്ങൾ സ്മൃതിയിൽ
തങ്ങി നിൽക്കുന്നതിൽ നിന്നും പൊഴിഞ്ഞു വീഴുന്നു........
പ്രേമ ലേഖനങ്ങളിൽ നിന്നും സമ്പാദിച്ച ചില പ്രസിദ്ധ
ഗാനങ്ങൾ.....
ഒരു കാലഘട്ടത്തിന്റെ മധുരം മുഴുവൻ തുളുമ്പി
നിറയുന്ന വികാര സാന്ദ്രമായ വാക്കുകൾ ഉൾക്കൊള്ളിച്ചു കൊണ്ടു
പരസ്പരം ഹൃദയം കൈമാറുന്ന ഒരു ശൈലി ഇതായിരുന്നു.
അന്നത്തെ പ്രണയ ഗാഥകൾ ഇത്തരം കവിതകളോ
പാട്ടുകളോ പ്രേമ സന്ദേശങ്ങളായി കൈമാറിക്കൊണ്ടിരുന്നു.
ഒരു കടലോളം സ്നേഹം മുഴുവൻ ഈ വരികൾക്കുള്ളിൽ
തിങ്ങി നിറഞ്ഞു നിൽക്കുന്ന കവിതകൾ...
1. മള്ളൂർ രാമകൃഷ്ണൻ എഴുതിയ ഒരു ഗാനം.
[1950 കളിൽ കലാലയങ്ങളിൽ പ്രിയമാർന്ന ഒരു കവിത.
1947 ൽ ഏ.ആർ. കർദാറിന്റെ ‘ദർദ്” എന്ന ചലച്ചിത്രത്തിലെ ‘ ഹം ദർദ് ക അഫ്സാനാ ദുനിയാ കൊ സുനാ ദേംഗേ’ എന്ന ഗാനം അനുകരിച്ച് എഴുതിയതു]
http://www.raaga.com/player4/?id=104191&mode=100&rand=0.27515528700234937
“ എൻ പ്രിയ തമ നിൻ മുന്നിൽ
മമ ഹൃദയ വ്യഥ പറവേൻ..
ഇരു ജാതിയിൽ നാം പിറന്നു ഹാ
വിധിയുടെ ഹിതം പോലെ...
അന്നൊരു മധുമാസം
ആപ്പുഴ വക്കിൽ നാം
പൂമണ മണിക്കാറ്റേറ്റി-
ട്ടാനന്ദ മാനസരായ്
ആകസ്മികമായ് നിൽക്കേ
മന മോഹന നീയണഞ്ഞു.
നോക്കിയില്ല ജാതി മതം
അനുരാഗ സുവർണ്ണയല.
അതിലാന്ദോളനം ചെയ്തു
ഇരു ഹൃദയ മരാളങ്ങൾ..
അന്നീമത നീതി കരാളം
എരിയുമെന്നാരും നാം.
അറിഞ്ഞില്ലനുരാഗലോലർ
അഴലിന്നു നമുക്കുള്ളിൽ
മറവിക്കുമസാദ്ധ്യം താൻ
മൻ മാധവനേ മറക്കാൻ
ഉയിർ പോകിലും സബാഷ്പം
ഞാൻ എത്തുവേൻ നിൻ മുന്നിൽ....
***********************
2. അനോനി...
അന്തി മയങ്ങുമ്പോൾ
അമ്പിളി പൊങ്ങുമ്പോൾ
അന്തികത്തെത്തുമോ ദേവാ..
ഈ മലർ ചാർത്തു പോൽ
ഈ മടിത്തട്ടിൽ നീ
വീണു മയങ്ങുമോ തോഴാ...[2]
പാറിപ്പറക്കുമാ തൂമുടിത്തുമ്പുകൾ
കോതി ഒതുക്കി ഞാൻ വക്കും
ഓമൽക്കവിളണി തൂ വേർപ്പിൻ തുള്ളികൾ
ദാഹിക്കും ചുണ്ടിനാൽ മായ്ക്കും [2]
കോരിത്തരിക്കുമാറെന്നാത്മ നായകൻ
പാടുന്നതേറ്റു ഞാൻ പാടും
പൂനിലാവിത്തിരി കണ്ണടക്കുമ്പോഴേക്കാ-
വിരി മാറിൽ ഞാൻ ചായും [2] അന്തി മയങ്ങുമ്പോൾ....
**************************
3. അനോനി...
സമ്പൂതമെൻ പ്രേമ സാമ്രാജ്യ വല്ലരി
പൊൻപൂക്കൾ ചൂടീടുമ്പോൾ
ആ രാഗ വാടിയിൽ ആനന്ദ സീമയിൽ
ഞാൻ നൃത്തമാടീടുമ്പോൾ [2]
ഹേമന്ത നാളിലും വസന്ത രാവിലും
നീ മധു തൂകീടുമ്പോൾ
ഞാൻ രാഗ ൽപ്പ്ലനായ്
അനുരാഗ ലീനനായ്
സംഗീതം പാടീടുമ്പോൾ [2]
എൻ മൃദു മാനസ ഭാസുര ഭാവന
രോമാഞ്ചം പൂണ്ടീടുമ്പോൾ
പൂംചിറകാർന്നു ഞാൻ
പൂമ്പാറ്റയായി ഞാൻ
പൂങ്കാവിൽ പാടീടുമ്പോൾ [2]
എൻജീവിതാനന്ദപ്പൂങ്കാവിൽ
മോഹന പൂങ്കുയിൽ പാടീടുമ്പോൾ
ആ രാഗ സീമയിൽ
അനുരാഗ വാടിയിൽ
ആറാടും നമ്മളൊന്നായ്......
[ അവസാനിക്കുന്നില്ല....}
Saturday, September 15, 2012
കർപ്പൂരദീപം...

അറിയാതെ നീ എന്റെ മാനസ ക്ഷേത്രത്തിലൊരു
തിരിവെട്ടം പകർന്നു തന്നു.
ദിവ്യാനുഭൂതികള്‍ എന്‍ ചിത്തമാകവേ
വർണ്ണവിരാജികള്‍ വരച്ചു ചേര്ത്തു.
നിന്‍ കര ലാളന നിർവൃതിക്കുളിൽ ഞാനെ-
ന്നേ മറന്നെന്റെ പൊന്നിന്‍ കിനാക്കളേ
പ്രേമാർദ്ര സങ്കൽപ്പ സുന്ദരമാകുമൊരേകാന്ത
രാവിന്റെ രാഗ ലഹരിയായ്
താലോലിച്ചൊമനിച്ചുമ്മ വച്ചോ-.
രാമോദമെന്നില്‍ നിറഞ്ഞുനിന്നു.
താരണിച്ചന്ദ്രികച്ചാറൊളി പൂശുമാ
മഞ്ഞലക്കുള്ളിലെ സൗന്ദര്യവും,
മാസ്മരമാകുമാ പൊന്നുഷസ്സന്ധ്യതന്‍
ചാരുവർണ്ണാങ്കിത മാധുര്യവും,
മാമരച്ചാർത്തിന്റെ ഉള്ളില്‍ നിറഞ്ഞൊരാ
ഹേമന്ത വാസന്ത ചൈതന്യവും,
ചാരു മനോഹര സങ്കൽപ്പ ധാരയില്‍
നവ്യസുഗന്ധങ്ങളായണഞ്ഞു.
എന്നന്തരംഗത്തിന്നങ്കണമാകവെ
പൊന്മയിൽ പേടകള്‍ നൃത്തമാടി.
കാലത്തിന്നഞ്ജാതമാം യവനികക്കുള്ളിലെന്റെ
പ്രേമസങ്കൽപ്പങ്ങള്‍ പൊലിഞ്ഞുപോയി.
മായുന്ന ജീവിതത്താരയില്‍ മോഹത്തിന്‍
സൗവ്വർണ്ണപ്പൂക്കള്‍ കൊഴിഞ്ഞു വീണു.
ഒന്നുരിയാടുവാന്‍ കാത്തു നിൽക്കാതെ നീ
എന്നില്‍ നിന്നെങ്ങൊ നടന്നകന്നു.
ഒന്നുമറിയാതെ ഒറ്റയ്ക്കു ഞാനിന്നീ കണ്ണീര്‍
കണങ്ങൾക്കു സ്വന്തമായീ.
നിന്‍ പാദസ്വനമൊന്നു കേൾക്കുവനാശിച്ചെന്റെ
അന്തരാത്മാവിന്നും കേഴുന്നു വിലോലമായ്
ഒരു നറു തുളസിക്കതിരായി നിന്നെന്നും നിനക്കാ-
യൊരു കർപ്പൂരദീപമായെരിഞ്ഞുതീരാം..........
Subscribe to:
Posts (Atom)





