Showing posts with label അസൂയ...... Show all posts
Showing posts with label അസൂയ...... Show all posts
Wednesday, December 19, 2007
അസൂയ....
ഒരു പുല്‍ക്കൊടിയില്‍ ഇരുന്നു,വിശ്രമിക്കുന്ന മിന്നാമിനുങ്ങിനെ,
ഒരു നാള്‍ കുറ്റിച്ചെടികള്‍ക്കിടയില്‍ കൂടി നടക്കുമ്പോള്‍
ഞാന്‍ കണ്ടു.....
ഒരു വജ്രം പോലെ അതു തിളങ്ങിക്കൊണ്ടിരുന്നു..
അപ്പോള്‍ ഒരു തവള കുറ്റിക്കാട്ടില്‍ നിന്നു ഇറങ്ങി വന്നു.
ആകെമാനം വൈരൂപ്യം നിറഞ്ഞ, ഒരു വൃത്തികെട്ട തവള!
ഒരു കള്ളനെപ്പോലെ, പതുങ്ങി പതുങ്ങി അതു മിന്നാമിനുങ്ങിനരുകില്‍...
എന്നിട്ടു അതിന്റെ ദേഹത്തു കാര്‍ക്കിച്ചു തുപ്പി.
"ഞാന്‍ എന്തു ചെയ്തിട്ടാണു എന്റെ ദേഹത്തു തുപ്പിയതു?"
മിന്നാമിനുങ്ങു ചോദിച്ചു.
" ഞാന്‍ സ്വസ്ഥമായി ഈ രാത്രിയില്‍ ഇവിടെ ഇരിക്കുകയാണല്ലോ.
""ഒന്നുമല്ല." തവള മറൂപടി പറഞ്ഞു. " നീ എന്തിനാണു ഇത്രകണ്ടു ശോഭയോടുകൂടി പ്രകാശം പരത്തുന്നതു?"....
0000000000000
'" ചൂടാതെ പോയ് നീ, നിനക്കായി ഞാന്‍
ചോരചാറിചുവപ്പിച്ചൊരെന്‍ പനീര്‍പൂക്കള്‍.
കാണാതെ പോയ് നീ, നിനക്കായ് ഞാനെന്റെ
പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍."
Subscribe to:
Posts (Atom)
