ഉണരുന്ന മൗന സരോരുഹത്തില്‍ നിന്നു-
മുതിരുന്ന നവ്യാനുഭൂതികള്‍ തന്‍
അനുപമ സൗന്ദര്യ ധാരയിലെന്‍
മനമാകെ കോരിത്തരിച്ചിടുന്നു.
വാസന്ത മോഹന സ്വപ്ന ശൃംഗങ്ങളില്‍
വാസരം തേടി അലഞ്ഞൊരാ മാത്രകള്‍
വിസ്മൃതിക്കുള്ളില്‍ നിന്നാരവാരത്തൊടെ
വിഛിന്നമാക്കുന്നെന്നന്തരാത്മാവിനെ.
മണ്ണില്‍ ഉതിര്‍ന്നു വീണ മോഹപുഷ്പങ്ങള്‍ എന്നും
തേങ്ങീടുന്നുള്ളിനുള്ളില്‍ പിടയുന്ന വേദനയായ്.
ഗാനമായെന്നാത്മാവില്‍ ശ്രീരാഗം മൂളി എത്തും
ചാരു മന്ദസ്മിത സ്നേഹാര്‍ദ്രമാം നിന്നാനനം
മിന്നിത്തിളങ്ങുമെന്റെ, പൊന്നിന്‍ കിനാക്കളെ ഞാന്‍
നിത്യവുമാരാധിച്ചെന്‍, വിരഹാഗ്നി ശമിപ്പിപ്പൂ.
ചന്ദ്രികച്ചാറണി പൂമരച്ചോട്ടില്‍ എത്ര
സന്ധ്യകള്‍ നമ്മെ തേടി വിരുന്നു വന്നു?
ആതിര നിലാവിലെ ചന്ദന തെന്നലെത്ര
ചുംബനപ്പൂക്കള്‍ക്കുള്ളില്‍ ഓടി ഒളിച്ചു.
ഒരോരോ മാത്ര തോറും തഴുകിത്തഴുകിയെന്നെ,
ആലോലം താലോലിച്ചാപ്പൂവിരല്‍ തുമ്പുകളെ,
നെഞ്ചൊടു ചേര്‍ത്തു വച്ചു പുണര്‍ന്നെടുക്കാനെന്റെ
നെഞ്ചിലേ ദാഹം ഇന്നും വിതുമ്പിടുന്നു..
കല്‍പന തന്‍ പാരാവാരത്തിരകളില്‍ ഞാനെന്റെ
മുഗ്ദമാം അനുഭൂതി തേടി അലയുന്നെന്നും....
Showing posts with label പ്രണയം... വിരഹം... Show all posts
Showing posts with label പ്രണയം... വിരഹം... Show all posts
Thursday, March 13, 2008
ഏകാന്ത സ്മൃതികള്‍...
Subscribe to:
Posts (Atom)
