ഞാന്‍ നിന്നെ സ്നേഹിക്കുന്നില്ല;
എന്നാല്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നതുകൊണ്ടു,
നിന്നെ സ്നേഹിക്കുന്നതില്‍ നിന്നും,വ്യത്യസ്ഥമായി നിന്നെ സ്നേഹിക്കാതാവുകയാണു.
നിന്നെ പ്രതീക്ഷിക്കുന്നതില്‍ നിന്നും, വ്യത്യസ്തമായി
പ്രതീക്ഷിക്കാതാവുകയാണു.
എന്റെ ഹൃദയം ശൈത്യത്തില്‍ നിന്നും, അഗ്നിയിലെക്കു മാറുന്നതു പോലെ..
ഞാന്‍ നിന്നെ സ്നേഹിക്കുന്നതു,
ഞാന്‍ നിന്നെ മാത്രമായി സ്നേഹിക്കുന്നതു കൊണ്ടു!
ഞാന്‍ നിന്നെ അത്യധികമായി വെറുക്കുന്നു.
അങ്ങനെ ഞാന്‍ വെറുക്കുന്നതു കൊണ്ടു തന്നെ, ഞാന്‍ നിന്റെ മുന്‍പില്‍ വഴങ്ങി പോകുന്നു.
എന്റെ നിന്നോടുള്ള സ്നേഹത്തിന്റെ പരിമാണം,
ഞാന്‍ നിന്നെ കാണാതെ തന്നെ, അന്ധമായി സ്നേഹിക്കുന്നു എന്നുള്ളതാണു.
ശൈത്യത്തിന്റെ കാഠിന്യം, എന്റെ ഹൃദയത്തിന്റെ ശാന്തതയുടെ താക്കോല്‍ കവര്‍ന്നെടുക്കുമായിരിക്കാം..
കഥയുടെ ഈ ഭാഗത്തു ഞാന്‍ മരിക്കേണ്ടതുണ്ട്.ഞാന്‍ മാത്രം!
ഞാന്‍ നിന്നെ സ്നേഹിക്കുന്നതുകൊണ്ടു, സ്നേഹത്തിനു വേണ്ടി മരിക്കുന്നു.
നിന്നെ സ്നേഹിക്കുന്നതു കൊണ്ടു,...
നിന്നെ സ്നേഹിക്കുന്നതുകൊണ്ടു മാത്രം!
അഗ്നിയിലും, ചുടുചോരയിലും ഉള്ള സ്നേഹം! ........
(പാബ്ലോ നെരുദയുടെ “I do not love you, except because I love you" എന്ന കവിതയോടു കടപ്പാടു.)
Showing posts with label പ്രണയം...സ്നേഹം.... Show all posts
Showing posts with label പ്രണയം...സ്നേഹം.... Show all posts
Wednesday, March 12, 2008
ഞാന്‍ നിന്നെ സ്നേഹിക്കുന്നില്ല!
Subscribe to:
Posts (Atom)
