പ്രണയമധുരത്തേന്‍ കിനിയുമീ നീലരാവില്‍
നിര്‍ന്നിദ്രയായ് ഞാന്‍ നിന്നന്തികത്തിലെന്‍
സങ്കല്‍പ യാമിനീ തീരത്തു വന്നെന്റെ
സൗവ്വര്‍ണ മോഹങ്ങള്‍ പങ്കിടാമിന്നിനീ..
മായാതെ നില്‍ക്കുമീ വാര്‍ മഴ വില്ലിന്റെ
മാസ്മര ഭാസുരപ്പൊന്‍ നിറമാകവേ
പ്രേമാനുഭൂതി തന്‍ കുങ്കുമം ചാര്‍ത്തി വന്നെ-
ന്മേനി ആകവേ പുല്‍കി പ്പുണരുന്നു.
നീരസം ഭാവിച്ചിരുന്നൊരാ നേരത്തു,
നിന്‍ കരലാളന സ്പര്‍ശന ഹര്‍ഷത്തില്‍
എന്നെ ഞാന്‍ എങ്ങോ മറന്നൊരാ മാത്രതന്‍
ഉന്മാദമേറി, ഞാന്‍ നിന്നെ മുകര്‍ന്നില്ലേ?
മോഹങ്ങളൊക്കെ കപോതങ്ങളായ് മാറിയി-
ട്ടാ ഗഗനത്തില്‍ നാം പാറിപ്പറന്നില്ലേ?
അന്നെനിക്കേകിയ ചുംബനപ്പൂക്കളെ-
ന്മാറിലെന്നുമൊരോമല്‍ തിടമ്പായി,
മുഗ്ദാനുരാഗ ലഹരിയിലെപ്പൊഴും
നിത്യ രോമാഞ്ചമായ് നിര്‍വൃതിയേകുന്നു
അനുരാഗ വെണ്‍നുര ചിന്നിച്ചിതറുമീ
നറുനിലാ രാവിന്റെ സ്വപ്ന മയൂഖങ്ങള്‍
കാതരമാമൊരു ലാവണ്യപ്പൂമാരി
കോരിച്ചൊരിഞ്ഞാത്മ സംതൃപ്തിയേകുന്നു.
Showing posts with label പ്രണയം. Show all posts
Showing posts with label പ്രണയം. Show all posts
Sunday, April 20, 2008
പ്രണയമധുരം...
Labels:
നിലാവു.നിര്ര്വൃതി,
പ്രണയം,
മധുരം,
മോഹങ്ങള്‍
Saturday, January 12, 2008
രാത്രി ജപം...
രാത്രിയുടെ നിശബ്ദ മൂകത..
വേദനാ നിര്‍ഭരമായ ശ്മശാന മൂകത....
രാത്രിയിലേ പ്രാര്‍ഥനാ ജപം...
എന്റെ ആത്മാവ് എന്തിനു ഇങ്ങനെ വേപഥു പൂണ്ടിരിക്കുന്നു?
എന്റെ രക്ത പ്രവാഹത്തിന്റെ നേരിയമുരള്‍ച്ച
എനിക്കു കേള്‍ക്കാമല്ലൊ..
.എന്റെ ഹൃദയ സ്പന്ദനങ്ങളും...
ശാന്തമായ ഒരു കൊടും കാറ്റു
എന്റെ തലയോട്ടിയുടെ
ഉള്ളില്‍ കൂടികടന്നു പോകുന്നതു ഞാന്‍ ശ്രദ്ധിക്കുകയാണു.
നിദ്രാവിഹീനത!
ഉറക്കമില്ലാതെ, ഒരു പക്ഷേസ്വപ്നങ്ങള്‍ കണ്ടെങ്കിലായി.
ആത്മീയതയെ വെട്ടി മുറിച്ചുകൊണ്ടു ഒരു ആത്മഗതമായി
തീരുവാന്‍...എന്റെ ഹാം ലെറ്റ് രാജകുമാരന്‍..ഞാന്‍!
എന്റെ വിഷാദം രാത്രിയില്‍ വീഞ്ഞിനുള്ളില്‍ ലയിപ്പിച്ചു കളയാന്‍..
കനത്ത സ്പടികാഭമായ ഈ കൂരിരുട്ടില്‍...
ഞാന്‍ ആലോചിക്കുകയാണു...
എപ്പോഴാണു ഇനിയും നേരം പുലരുക?
എവിടെയോ ഒരു കതകു അടയുന്ന ശബ്ദം...
തെരുവില്‍ ഏതോ കാലൊച്ച കേള്‍ക്കുന്നു...
നാഴികമണിയില്‍ മൂന്നു അടിച്ചല്ലൊ!
അതു അവള്‍ ആയിരിക്കാം...
(രൂബെന്‍ ഡാരിയോ: ലാറ്റിന്‍ അമേരിക്കന്‍ കവി. "NOCTURNA" എന്ന കവിതയൊടു കടപ്പാട്.)

Tuesday, January 01, 2008
ബോധധാരകള്‍....
സ്നേഹത്തിന്റെ സാന്ദ്രമായ ശാന്തത നിറഞ്ഞ ഒരു മുഖം!
അതില്‍ ഇടവിട്ടുകൊണ്ടു മാത്രമാണു നീ ചുംബനങ്ങള്‍ അര്‍പ്പിക്കുന്നതെങ്കില്‍ അവള്‍ നിന്നോടു പിണങ്ങില്ലേ?
മത്സ്യങ്ങള്‍ക്കു, പുഴയിലോ, അതൊ അവര്‍ക്കു ഇഷ്ടപ്പെട്ട ജലാശയത്തിലോ ഭക്ഷണം അധികം ലഭിക്കുന്നതു?
കാറ്റിന്റെ ശീല്‍ക്കാരം,ആക്രമണ സ്വഭാവമുള്ളതായി മാറിയാല്‍ വനങ്ങള്‍ എന്താണു ചെയ്യുക?
കരിമുകില്‍മാലകള്‍ കരിനാക്കു നീട്ടി, പൗര്‍ണമി ചന്ദ്രനെ അധിക്ഷേപിക്കുമ്പൊള്‍, അതെന്താണു ചെയ്യുക?
നറു മുല്ലപ്പൂക്കളാല്‍ അലംകൃതയായി, വിവാഹ മണ്ഡപത്തിലേക്കു ആനയിക്കപ്പെടുന്ന സ്വന്ത മകളെ, എന്നെന്നേക്കുമായി നഷ്ടപ്പെടുകയാണെന്നു, ഓര്‍മ്മിച്ച്, മാതാവ് വ്യാകുലപ്പെടുകയില്ലെ?
വിടപിരിഞ്ഞകലുന്ന, കാമുകിയെക്കുറിച്ചുള്ള ആത്മനൊമ്പരങ്ങള്‍ പോലെ, എഴുതി പൂര്‍ണ്ണമായ ഒരു കവിതയെ ഓര്‍മ്മിച്ചു, കവിയുടെ കണ്ണില്‍ നീര്‍തുള്ളികള്‍ നിറയാറില്ലേ?
ചക്രവാളത്തിന്റെ അനന്തതയിലേക്കു മറഞ്ഞു പോകുന്ന സൂര്യനെ ഓര്‍ത്തു സന്ധ്യാ മേഘങ്ങള്‍ വിലപിക്കാറില്ലേ?
തീരത്തണഞ്ഞു തിരികെ പോകുന്ന തിരകളെ ഓര്‍മിച്ചു വിഷാദം പൂണ്ടിരിക്കുന്ന മണല്‍തട്ടുകളുടെ ഉള്ളില്‍, ആലിംഗനത്തില്‍ നിന്നും വിമോചിതരാകുന്ന ആത്മാക്കളുടെ മൗന നൊമ്പരത്തിന്റെ നെടുവീര്‍പ്പുകള്‍, അലിഞ്ഞിരിക്കുന്നില്ലേ?

Saturday, October 27, 2007
ഒരു സാന്ത്വനം...
ശിശിര ഋതുവില്‍ വിടരുന്ന പൂക്കളുടെ ഗന്ധം,നീ കാരണം എന്നെ നൊമ്പരപ്പെടുത്തുന്നു.
എനിക്കു നിന്റെ മുഖം ഓര്‍മ്മയില്ല .
നിന്റെ വിരല്‍തുമ്പുകള്‍ എങ്ങനെ എന്നു ഞാന്‍ വിസ്മരിച്ചു പോയി.
നിന്റെ ചുണ്ടിണകള്‍ എന്റെ ചുണ്ടുകളെ സ്പര്‍ശിച്ചപ്പൊള്‍, നിന്റെ മനസ്സില്‍ എന്തായിരുന്നു തോന്നിയതു?
നീ കാരണം ഉദ്യാനത്തിലേ ഹിമവര്‍ണം പൂണ്ട പ്രതിമകളേ ഞാന്‍ സ്നേഹിച്ചു പോകുന്നു. അവരുടെ നയനങ്ങള്‍ക്കു കാഴ്ച ഇല്ല; ചെവികള്‍ ബധിരങ്ങളും!നിന്റെ ശബ്ദം ഞാന്‍ മറന്നു...സന്തുഷ്ടി നിറഞ്ഞ മധുസ്വനം!
നിന്റെ നുനുനുനുത്ത നയനങ്ങളും......പൂക്കളുടെ സൗരഭ്യം പോലെ നിന്നെ കുറിച്ചുള്ള ഓര്‍മ്മ എന്നെ ചൂഴ്‌ന്നു നില്‍ക്കുകയാണു.
നിണം പൊടിയുന്ന വ്രണത്തിന്റെ വേദന പോലെ എന്റെ മനസ്സു നീറിക്കൊണ്ടിരിക്കുന്നു..
നീ എന്നെ സ്പര്‍ശിച്ചാല്‍ ഒരിക്കലും സൗഖ്യമാകാന്‍ കഴിയാത്തതു പോലെ അതെന്നെ അസ്സഹ്യപ്പെടുത്തും.
നിന്റെ തലോടല്‍, അസുന്ദരമായ ഭിത്തികളില്‍ പടര്‍ന്നു കയറിയ വല്ലികള്‍ പോലെ എന്നെ ചുറ്റിവരിയുന്നു.
നിന്റെ അനുരാഗം ഞാന്‍ മറന്നു പോയെങ്കിലും എല്ലാ ജാലകങ്ങളിലും നിന്റെ വദനം ഞാന്‍ തിരയുന്നുണ്ട്.
ശരല്‍ക്കാലത്തിന്റെ മാദക സുഗന്ധം എന്നെ വേദനിപ്പിക്കുന്നു. എന്തുകൊണ്ടെന്നറിയുമോ?
എന്റെ മോഹങ്ങളെ വിളിച്ചുണര്‍ത്തുന്ന പ്രതീകങ്ങള്‍ക്കു വേണ്ടി എന്റെ മനസ്സു തിരയുകയാണു. കൊള്ളിമീനുകളും..താഴേക്കു പതിക്കുന്ന ഉല്‍ക്കകളും... ആ മേഘങ്ങളുടെ മറവില്‍ അവ ഉണ്ടല്ലൊ...
(പാബ്ലോ നെറുഡ യോടു കടപ്പാടു)

Friday, October 26, 2007
ഏകാന്തതയില്‍.......
കരളിലെ കുളിരിന്റെ മുഗ്ദമാം ഉഛ്ചാസ്സങ്ങള്‍
തിരയുന്നുണ്ടു നിന്നെ കടലിലേ പുഴ പോലെ
പുളിനത്തെ പുല്‍കുന്ന പുഴയായി,നദിയായി
അലറിക്കൊണ്ടണയുന്ന സാഗരത്തിരയായി
പ്രിയനേ, നിന്‍ മുന്നിലെന്‍ തപ്ത ബാഷ്പാഞ്ജലി!
നിറവാര്‍ന്ന ഹൃദയത്തിന്‍ രക്തപുഷ്പാഞ്ജലി!
വിരഹാര്‍ദ്ര നൊമ്പരപ്പൂക്കളാമശ്രുക്കള്‍
മുറിവേറ്റൊരാത്മാവിന്‍ ഗദ്ഗദങ്ങള്‍.........
രാഗലോലനായ് നീ എന്നന്തികേ കടന്നുവന്നാ-
ലോലമാത്മാവിന്റെ ഉള്ളിലേക്കിറങ്ങിയ-
തോര്‍ത്തു, തന്നാലസ്യത്തില്‍ ലീനയായിരിക്കുന്നീ-
തോരോരോ സങ്കല്‍പ്പത്തിന്‍ ശയ്യയിലേകാന്തമായ്.
ഇടറുന്നൊരിടനെഞ്ചില്‍ തടയുന്ന വാക്കുകള്‍
ഉലയുന്ന മിഴി ഇതള്‍, പൊരുളറ്റ ശബ്ദങ്ങള്‍
വിറ പൂണ്ട ചുണ്ടുകള്‍, സ്നേഹാര്‍ദ്രസാന്ദ്രമാം നെടുവീര്‍പ്പുകള്‍
ഹൃദയത്തിന്‍ നെടുവീര്‍പ്പില്‍ തുളുമ്പുമീ മിഴിനീരും...
നുരയുന്ന മോഹങ്ങള്‍,നിറയുന്ന കണ്ണൂകള്‍
കൊഴിയുന്നൊരശ്രുക്കള്‍, മിഴി കൂമ്പും നിമിഷങ്ങള്‍
തരളമാം മാനസ്സം,തഴുകുന്ന നൊമ്പരം
തളരുന്ന മേനിയില്‍ തൂവേര്‍പ്പിന്‍ മുത്തുകള്‍
കരളില്‍ വിതുമ്പുന്ന ,മധുരാശ്രു വഴിയുന്ന
അസുലഭ യാമങ്ങള്‍, അനുപമ ലാവണ്യ ധോരണികള്‍.
അനുഭൂതി നിറയുന്ന മധുമാരി പകരുന്ന
മഴവില്ലിന്‍ ചാരുത; സിരകളിന്‍ മരവിപ്പില്‍
ചിറകറ്റ പ്രഞ്ജയില്‍ കുതിരുന്ന പുളകങ്ങള്‍.
പിടയുന്ന ജീവന്റെ തളിരിട്ടൊരോര്‍മ്മയില്‍
നിറയുന്ന രാഗത്തിന്‍ സൗവര്‍ണ്ണ ദീപിക
നിഴലിട്ടൊരാനനം; എന്‍ സ്വപ്ന ഭൂമിയില്‍
പൂത്തുലയുന്നൊര പ്രേമവൃന്ദാവന സീമയതില്‍
നിന്നുറവാര്‍ന്നിടും പുളകതന്തുക്കളില്‍
രാഗമായ് തെളിയുന്നൊരല മാഞ്ഞു പോകുന്നു
നിശ്ചലമാകുന്നൊരീ പ്രേമനിര്‍വൃതിയ്ക്കുള്ളില്‍........
കുഞ്ഞുബി

Subscribe to:
Posts (Atom)