പ്രണയമധുരത്തേന്‍ കിനിയുമീ നീലരാവില്‍
നിര്‍ന്നിദ്രയായ് ഞാന്‍ നിന്നന്തികത്തിലെന്‍
സങ്കല്‍പ യാമിനീ തീരത്തു വന്നെന്റെ
സൗവ്വര്‍ണ മോഹങ്ങള്‍ പങ്കിടാമിന്നിനീ..
മായാതെ നില്‍ക്കുമീ വാര്‍ മഴ വില്ലിന്റെ
മാസ്മര ഭാസുരപ്പൊന്‍ നിറമാകവേ
പ്രേമാനുഭൂതി തന്‍ കുങ്കുമം ചാര്‍ത്തി വന്നെ-
ന്മേനി ആകവേ പുല്‍കി പ്പുണരുന്നു.
നീരസം ഭാവിച്ചിരുന്നൊരാ നേരത്തു,
നിന്‍ കരലാളന സ്പര്‍ശന ഹര്‍ഷത്തില്‍
എന്നെ ഞാന്‍ എങ്ങോ മറന്നൊരാ മാത്രതന്‍
ഉന്മാദമേറി, ഞാന്‍ നിന്നെ മുകര്‍ന്നില്ലേ?
മോഹങ്ങളൊക്കെ കപോതങ്ങളായ് മാറിയി-
ട്ടാ ഗഗനത്തില്‍ നാം പാറിപ്പറന്നില്ലേ?
അന്നെനിക്കേകിയ ചുംബനപ്പൂക്കളെ-
ന്മാറിലെന്നുമൊരോമല്‍ തിടമ്പായി,
മുഗ്ദാനുരാഗ ലഹരിയിലെപ്പൊഴും
നിത്യ രോമാഞ്ചമായ് നിര്‍വൃതിയേകുന്നു
അനുരാഗ വെണ്‍നുര ചിന്നിച്ചിതറുമീ
നറുനിലാ രാവിന്റെ സ്വപ്ന മയൂഖങ്ങള്‍
കാതരമാമൊരു ലാവണ്യപ്പൂമാരി
കോരിച്ചൊരിഞ്ഞാത്മ സംതൃപ്തിയേകുന്നു.
Showing posts with label മോഹങ്ങള്‍. Show all posts
Showing posts with label മോഹങ്ങള്‍. Show all posts
Sunday, April 20, 2008
പ്രണയമധുരം...
Labels:
നിലാവു.നിര്ര്വൃതി,
പ്രണയം,
മധുരം,
മോഹങ്ങള്‍
Subscribe to:
Posts (Atom)
