
അറിയാതെന്നാത്മാവില്‍ നിറമാല ചാര്‍ത്തുന്നൊ-
രനുരാഗ പുഷ്പമേ നീയെനിക്കിന്ന-
തിരറ്റ ലാവണ്യ ധാരയായ് തീര്‍ന്നെന്റ
അഴലിന് മാറാലകള്‍ മായ്ച്ചതില്ലേ?
നഷ്ടവസന്ത സ്മൃതികളെന്‍ ഹൃത്തതില്‍
തൊട്ടുണര്‍ത്തീടുമാ തപ്താനുരാഗ
വികാരങ്ങളെ ഞാൻ തപ്പി എടുത്തുംകൊണ്ടെന്ന-
ന്തരാത്മാവില്‍ കെട്ടിപ്പുണര്‍ന്നോമല്‍ നിര്‍വൃതി തേടുന്നു.
നിര്‍ന്നിദ്രമായൊരെന്നേകാന്ത രാത്രിയില്‍
മാത്രകള്‍ തോറും അലയടിച്ചെത്തുന്ന
മുഗ്ദാനുരാഗ മരീചികള്‍ തന്,ജ്വാലകൾ
എന്‍ കരള്‍ കാമ്പിന്റെ വിങ്ങലായാ-
ത്മാവിന് മൃത്യു സങ്കീര്‍ത്തനമായ്.
അനുരാഗ സംഗീതമാത്മാവില്‍ വിടരുന്നൊരനുഭൂതി
എന്നില്‍ നീ ഉളവാക്കി, പിന്നെ നീ
പുലരുമ്പോള്‍ പൊലിയുന്നൊരോമല്‍ കിനാവായി
ട്ടെവിടെയോ പോയെന്നെ എകയാക്കി ...