
എനിക്കു പങ്കുവയ്കാനായി അധികം ഒന്നും ഇല്ല.
എന്നാലും എന്റെ അപ്പം ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാം.
എന്റെ ആനന്ദം നിങ്ങളുമായി പങ്കു വയ്ക്കാം.
ചിലപ്പോള്‍ എന്റെ ദുഃഖങ്ങളും..
അങ്ങനെ നമുക്കു മുന്‍പോട്ടു പോകാം..
എനിക്കു ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ ആവില്ല.
എങ്കിലും, ഒരു നാഴിക നിങ്ങളോടൊപ്പം കൂട്ടിരിക്കാം.
ഒരു തമാശ നമുക്കു പങ്കു വയ്ക്കാം.
ചിലപ്പോള്‍ ജീവിതത്തിലെ പരാജയങ്ങളും...
അങ്ങനെ നമുക്കു മുന്‍പോട്ടു പോകാം...
എനിക്കു ഒരുപാടു കാര്യങ്ങള്‍ ചെയ്യാനാവില്ലെങ്കിലും,
എന്റെ പൂക്കള്‍ നിങ്ങളുമായി പങ്കു വയ്ക്കാം.
എന്റെ പുസ്തകങ്ങളും..
ചിലപ്പോള്‍ എന്റെ പ്രയാസങ്ങളും..
അങ്ങനെ നമുക്കു മുന്‍പോട്ടു പോകാം....
എനിക്കു ഒരുപാടു കാര്യങ്ങള്‍ ചെയ്യുവാന്‍ ആവില്ല.
എന്നാലും, എന്റെ ഗാനങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കു വയ്ക്കാം.
എന്റെ അനുഭൂതികളും...
.ചിലപ്പോള്‍, നിങ്ങളുടെ അടുത്തിരുന്നു കൊണ്ടു,
നമുക്കു പൊട്ടിച്ചിരിക്കാം.
അങ്ങനെ നമുക്കു മുന്‍പോട്ടു പോകാം.
എനിക്കു ഒരുപാടു കാര്യങ്ങള്‍ ചെയ്യുവാനാവില്ലെങ്കിലും,
എന്റെ അഭിലാഷങ്ങള്‍ നിങ്ങളുമായി പങ്കു വയ്ക്കാം.
എന്റെ ഭീതികളും...
ചിലപ്പോള്‍ നിങ്ങളോടൊപ്പം ഞാന്‍ കണ്ണീര്‍ പൊഴിക്കാം.
അങ്ങനെ ഈ വഴിയില്‍ കൂടി നമുക്കു മുന്‍പോട്ടു പോകാം.
എനിക്കു മറ്റൊന്നും ചെയ്യുവാന്‍ കഴിഞ്ഞില്ലെങ്കിലും,
എന്റെ സുഹൃത്തുക്കളെ, നിങ്ങളുമായി ഞാന്‍ പങ്കു വയ്ക്കാം.
അതോടൊപ്പം, എന്റെ ജീവനും..
എപ്പോഴും എന്റെ പ്രാര്‍ത്ഥനകള്‍ ഞാന്‍ നിങ്ങള്‍ക്കായി പങ്കു വയ്ക്കാം.
അങ്ങനെ നമുക്കു ഈ വഴിയില്‍ കൂടി ഒരുമിച്ചു പോകാം...
മുന്‍പോട്ടു തന്നെ.......
സ്നേഹപൂർവ്വം.... കുഞ്ഞുബി