
അവസാനത്തെ ശ്വാസം!
അപ്പോഴേക്കും...ഹൃദയസ്പന്ദനംനിലച്ചിരിക്കും...ശരീരത്തിന്റെ
ഊര്‍ജ്ജവും,ഊഷ്മാവും“റിവേര്‍സ് ഗീയറില്‍” പ്രവേശിച്ചിരിക്കും..
പിന്നെ എല്ലാംശൂന്യം! ശുഭം...
അവസാനിച്ചു..
ഒരു ജീവിതം പൊലിഞ്ഞിരിക്കുന്നു!
ആ നിശ്വാസത്തില്‍
ശാസ്ത്രഞ്ജര്‍,..അവകാശപ്പെടുന്ന“നശിക്കാത്ത.ഊര്‍ജ്ജം“എവിടെപ്പോയി?..
ഒന്നുംനശിക്കുന്നില്ലെങ്കില്‍ഒന്നും നഷ്ടപ്പെടുന്നില്ലല്ലോ?
അതോ.. എന്നാല്‍ നമുക്കു നഷ്ടപ്പെടുന്നതെന്താണു?...
ആ നിശ്വാസത്തിന്റെ ആകെ മൂല്യം എന്താവാം?.
ജീവിതത്തില്‍...
ബാല്യംമുതല്‍ ആര്‍ജ്ജിച്ചെടുത്തവിഞ്ജാനസമ്പത്തുമുഴുവനായി..
(ഒരു പ്രയൊജനവും ഇല്ലാത്ത ദേശീയസമ്പത്ത്!)
ജീവിതത്തിലന്നോളംഇന്നോളം അറിയാന്‍ കഴിഞ്ഞ അനുഭവ സമ്പത്ത്...
വൈകാരിക ജീവിതത്തിലെ അനുഭവങ്ങളില്‍ നേരിട്ട
പാളിച്ചകളോ,താപമോ, വ്യഥകളോ, അനുഭൂതികളോ,
മധുരം കിനിയുന്ന ഓര്‍മ്മകളോ,നൊമ്പരങ്ങളുടെ ദുഃഖമോ...
ആ മേഖലയിലുള്ള എല്ലാം എല്ലാം നഷ്ടമാകുന്നു...
ഓര്‍മ്മകളില്‍..എപ്പോഴും നിറഞ്ഞു നില്‍ക്കുന്ന,
മഹത്തായ, ജീവിതത്തിന്റെബാക്കിപത്രമായ,
മധുരംനിറഞ്ഞബാല്യത്തിന്റെസ്മരണകള്‍,
മാതാപിതാക്കളുടെ സ്നേഹലാളനകള്‍...
പൂവണിയാന്‍ മടിച്ച മോഹങ്ങള്‍...
കൊഴിഞ്ഞു വീണ സ്വപ്നങ്ങള്‍...
തകര്‍ന്നടിഞ്ഞബന്ധങ്ങള്‍...
ഇന്നിനിവരാന്‍ കഴിയാത്തകൌമാരത്തിന്റെ ചാപല്യങ്ങള്‍...
പ്രേമനൈരാശ്യത്തിന്റെ ആത്മനൊമ്പരങ്ങള്‍..
പ്രണയമോഹഭംഗങ്ങള്‍..
വിരഹത്തിന്റെ വേദനകള്‍...
നിസ്സഹായതയില്‍,അടര്‍ന്നുപോയ,ദാമ്പത്യഭാവനകള്‍...
കുഞ്ഞുങ്ങളുടെകിളികൊഞ്ചലുകള്‍.....
വാര്‍ദ്ധക്യത്തിന്റെ പങ്കപ്പാടുകള്‍...
രോഗത്തിന്റെ ബന്ധനങ്ങള്‍...
ഇണയുടെസ്നേഹശൂന്യമായ പെരുമാറ്റങ്ങള്‍...
നിര്‍ദ്ധനതയുടെ ആശങ്കകള്‍...
അകലേക്കു അകന്നുപോയ സന്താനങ്ങളുടെ അവഗണനകള്‍...
ജീവിതമെന്ന മഹാ സാഹസത്തിന്റെ ഒരു പരിഛേദം അല്ലേ ഇതൊക്കെ?...
ആ നിശ്വാസത്തില്‍ കാച്ചിക്കുറുക്കി
വച്ചിരിക്കുന്നതു ഇത്രയുംകാര്യങ്ങള്‍ അല്ലേ? അതെല്ലാം!
ഈ യുഗത്തിനു ഒരു പ്രത്യേകത ഉണ്ടു.
ആധുനികതയുടെ മുന്‍പില്‍ എല്ലാം വിസ്മരിച്ചുകൊണ്ടു
ജൈത്രയാത്രനടത്തുന്ന മനുഷ്യന്‍..
ചുറ്റുപാടുകളെക്കുറിച്ച് യാതൊരവബോധവുമില്ലാതെ
സ്വയം തന്റെ കേന്ദ്രത്തില്‍ മാത്രമുള്ള ഭ്രമണം! (orbit).
ഋതുഭേദങ്ങള്‍ഉണ്ടാകുന്നു...
ആഗോളതാപനില വര്‍ദ്ധിക്കുന്നു...
കാലാവസ്ഥ.തകിടംമറിയുന്നു...സമുദ്രനിരപ്പു ഉയരുന്നു...
മഞ്ഞുമലകള്‍ ഉരുകുന്നു...
ഇതൊന്നുംതന്നെ ബാധിക്കയില്ലെന്നു അവന്‍ കരുതുന്നു.
സൂര്യന്‍ഉദിക്കുന്നുണ്ടു...പടിഞ്ഞാറുതന്നെ അസ്തമിക്കുന്നുണ്ടു...
മനുഷ്യന്‍ ജോലിക്കു പുറത്തേക്കു പോകുന്നു...
തിരികെ മാളത്തിലേക്കു വരുന്നു...
പുറത്തു നടക്കുന്നതൊന്നും അവന്റെ കാര്യമല്ല.
ഉടനെ സംഭവിക്കാന്‍ സാധ്യതയുള്ള പ്രകൃതി ക്ഷോഭത്തിന്റെയോ,
ഭൂകമ്പത്തിന്റേയോ, സാംക്രമിക രോഗങ്ങളുടേയൊ
മുന്നറിയിപ്പുകള്‍ പോലും അവഗണിച്ചു കൊണ്ടു....
ജീവിതം തടസ്സമില്ലാതെ പോകുന്നിടം വരെ ...
ഒരുനാള്‍ ഈ മനോഹര തീരത്തു നിന്നു യാത്രയാകണമെന്നുള്ള വിചാരം ഇല്ലാതെ..
അവസാന നിശ്വാസത്തില്‍ പൊലിഞ്ഞു പോകുന്ന
അമൂല്യ സമ്പത്തുകളെക്കുറിച്ചു തരിമ്പും ചിന്ത ഇല്ലാതെ എത്ര നാള്‍?