
ആരാണിന്നാരാണെന്‍ജീവിതത്തില്‍
ആരാഞ്ഞിറങ്ങുന്ന ദേവകന്യാ
പൂവും പ്രദീപവും ചാന്തുമായി
പൂജയ്ക്കു പോകുന്ന നിത്യകന്യ ?
ഞാനാണു ദേവാ നിന് തൂമിഴിയില്‍
മാനത്തു നിന്നും പറന്നു വന്നോള്
നിന്‍കടക്കണ്ണിലും ചിന്തയിലും
നീന്തിത്തുടിക്കുവാനോടി വന്നോള്.
നിന്നെ ഞാന്ഓര്ക്കുന്നു പണ്ടു പണ്ടീ
കന്നിനിലാവില്‍ മണല്പുറത്തില്‍
ഹേമന്തസന്ധ്യയില്‍ മിന്നി മിന്നി
തൂമഞ്ഞിലൂറിക്കിടന്നതായി
മല്‍പ്രാണ ബിന്ദുവില്‍ നീന്തി നീന്തി
ബ്രഹ്മാണ്ഢലോകം തളര്‍ന്നു പോകെ
ഒറ്റക്കൊരോടക്കുഴലുമായി
ഒട്ടൊട്ടു ദൂരെ നീ നിന്നതില്ലെ?
നീ എത്ര മോഹിനീ, സ്വര്‍ഗ റാണീ
മായട്ടെ ഞാനിനി പ്രേമവാനില്‍
നീ മാഞ്ഞു പോകിലും ജീവിതത്തില്‍
നീറിക്കിടക്കുമീ തപ്ത ദാഹം……….