Monday, October 29, 2007

വിഷദാര്‍ദ്രമായ ഒരു ഞായറാഴ്ച...

വിഷാദ ഭരിതമായ ഹൃദയത്തോടുകൂടി, ഒരു ഞായറാഴ്ച ഞാന്‍ കാത്തു കാത്തിരുന്നു. ഞാന്‍ സൃഷ്ടിച്ച എന്റെ കിനാവിനു വേണ്ടി കൈ നിറയെ പുഷ്പങ്ങളുമായി.. എന്റെ ഹൃദയം പോലെ എന്റെ സ്വപ്നങ്ങളും തകര്‍ന്നടിയുന്നതു വരെ...
ആ പൂക്കളെല്ലാം വാടി കരിഞ്ഞു. എന്റെ വാക്കുകള്‍ ഉഛരിക്കപ്പെട്ടുമില്ല..
എന്റെ ഹൃദയ വ്യ്യഥകള്‍ എല്ലാ സ്വാന്തനങ്ങള്‍ക്കും അതീതമായിരുന്നു. എന്റെ ഹൃദയസ്പന്ദനങ്ങള്‍ ദുഖഃപൂരിതമായ ഞായറാഴ്ചയിലേ മണിനാദമായി മാറിപ്പോയി..
ഒരു ഞായറാഴ്ച വീണ്ടും നീ എന്നെ തിരക്കി വന്നു. അന്നു അവര്‍ എന്നെ ദേവാലയത്തിലേക്കു എടുത്തു കൊണ്ടു പോയി. നിന്നെ പുറകില്‍ ആക്കി കൊണ്ടു ഞാന്‍ പോരുന്നു. എന്നെ സ്നേഹിക്കണമെന്നു ഞാന്‍ ആഗ്രഹിച്ച അവളെ എന്റെ കണ്ണുകള്‍ക്കു കാണാന്‍ കഴിഞ്ഞില്ല. എന്റെ മുകളില്‍ പൂക്കളും, മണ്ണും എന്നെന്നേക്കുമായി അവര്‍ ഇട്ടിരുന്നു.. എനിക്കു വേണ്ടി മണിനാദം മുഴങ്ങി...കാറ്റു മന്ത്രിച്ചു."ഇനി ഒരിക്കലും പാടില്ല"..
ഞാന്‍ നിന്നെ സ്നേഹിച്ചു പോയി. ഞാന്‍ എന്നേക്കുമായി നിന്നെ അനുഗ്രഹിക്കുന്നു. എന്റെ എല്ലാ ഞായറാഴ്ച്ചകളുടേയും അവസാനമായിട്ടു.......

(A gloomy Sunday എന്ന കവിതയോട് കടപ്പാടു)

3 comments:

സഹയാത്രികന്‍ said...

മാഷേ...
നല്ല ഫീല്‍ ചെയ്ത് പറഞ്ഞിരിക്കണല്ലോ...

ഓ:ടോ: ഗ്ലൂമി സണ്‍‌ഡേ യെ കുറിച്ച് നജിംക്കാ എഴുതിയ ലേഖനം ഇവിടെ.

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്

ഏ.ആര്‍. നജീം said...

ഭായ്, ആ ഗാനത്തിന്റെ എല്ലാ പ്രാധാന്യവും ഉള്‍ക്കൊണ്ട് അതിനോട് ആത്മാര്‍ത്ഥത പുലര്‍ത്തി എഴുതുവാന്‍ താങ്കള്‍ക്ക് കഴിഞ്ഞിരിക്കുന്നു....
അഭിനന്ദനങ്ങള്‍