Saturday, October 27, 2007

ഒരു സാന്ത്വനം...

ശിശിര ഋതുവില്‍ വിടരുന്ന പൂക്കളുടെ ഗന്ധം,നീ കാരണം എന്നെ നൊമ്പരപ്പെടുത്തുന്നു.
എനിക്കു നിന്റെ മുഖം ഓര്‍മ്മയില്ല .
നിന്റെ വിരല്‍തുമ്പുകള്‍ എങ്ങനെ എന്നു ഞാന്‍ വിസ്മരിച്ചു പോയി.
നിന്റെ ചുണ്ടിണകള്‍ എന്റെ ചുണ്ടുകളെ സ്പര്‍ശിച്ചപ്പൊള്‍, നിന്റെ മനസ്സില്‍ എന്തായിരുന്നു തോന്നിയതു?


നീ കാരണം ഉദ്യാനത്തിലേ ഹിമവര്‍ണം പൂണ്ട പ്രതിമകളേ ഞാന്‍ സ്നേഹിച്ചു പോകുന്നു. അവരുടെ നയനങ്ങള്‍ക്കു കാഴ്ച ഇല്ല; ചെവികള്‍ ബധിരങ്ങളും!നിന്റെ ശബ്ദം ഞാന്‍ മറന്നു...സന്തുഷ്ടി നിറഞ്ഞ മധുസ്വനം!

നിന്റെ നുനുനുനുത്ത നയനങ്ങളും......പൂക്കളുടെ സൗരഭ്യം പോലെ നിന്നെ കുറിച്ചുള്ള ഓര്‍മ്മ എന്നെ ചൂഴ്‌ന്നു നില്‍ക്കുകയാണു.
നിണം പൊടിയുന്ന വ്രണത്തിന്റെ വേദന പോലെ എന്റെ മനസ്സു നീറിക്കൊണ്ടിരിക്കുന്നു..
നീ എന്നെ സ്പര്‍ശിച്ചാല്‍ ഒരിക്കലും സൗഖ്യമാകാന്‍ കഴിയാത്തതു പോലെ അതെന്നെ അസ്സഹ്യപ്പെടുത്തും.
നിന്റെ തലോടല്‍‌, അസുന്ദരമായ ഭിത്തികളില്‍ പടര്‍ന്നു കയറിയ വല്ലികള്‍ പോലെ എന്നെ ചുറ്റിവരിയുന്നു.
നിന്റെ അനുരാഗം ഞാന്‍ മറന്നു പോയെങ്കിലും എല്ലാ ജാലകങ്ങളിലും നിന്റെ വദനം ഞാന്‍ തിരയുന്നുണ്ട്‌.
ശരല്‍ക്കാലത്തിന്റെ മാദക സുഗന്ധം എന്നെ വേദനിപ്പിക്കുന്നു. എന്തുകൊണ്ടെന്നറിയുമോ?
എന്റെ മോഹങ്ങളെ വിളിച്ചുണര്‍ത്തുന്ന പ്രതീകങ്ങള്‍ക്കു വേണ്ടി എന്റെ മനസ്സു തിരയുകയാണു. കൊള്ളിമീനുകളും..താഴേക്കു പതിക്കുന്ന ഉല്‍ക്കകളും... ആ മേഘങ്ങളുടെ മറവില്‍ അവ ഉണ്ടല്ലൊ...

(പാബ്ലോ നെറുഡ യോടു കടപ്പാടു)

8 comments:

Unknown said...

നിന്റെ ചുണ്ടിണകള്‍ എന്റെ ചുണ്ടുകളെ സ്പര്‍ശിച്ചപ്പൊള്‍, നിന്റെ മനസ്സില്‍ എന്തായിരുന്നു തോന്നിയതു...പാബ്ലൊ നെരൂദയുടെ അനശ്വരമായ പ്രണയ സങ്കല്പങ്ങളിലേക്കു ഊളിയിട്ടു പോകുന്ന ഒരു കവിത..പൂക്കളുടെ സൗരഭ്യം പോലെ..... നിന്നെ കുറിച്ചുള്ള ഓര്‍മ്മ എന്നെ ചൂഴ്‌ന്നു നില്‍ക്കുകയാണു എന്തുകൊണ്ടെന്നറിയുമോ? എന്റെ മോഹങ്ങളെ വിളിച്ചുണര്‍ത്തുന്ന പ്രതീകങ്ങളെ ...തിരയുകയാണു.മനസ്സു നിറയെ നൊമ്പര പൂവുകള്‍ വിതറിക്കൊണ്ടു‍ ..നയനങ്ങള്‍ ആര്‍ദ്രമാക്കി കൊണ്ടു... വായിക്കൂ

സഹയാത്രികന്‍ said...

“ശരല്‍ക്കാലത്തിന്റെ മാദക സുഗന്ധം എന്നെ വേദനിപ്പിക്കുന്നു. എന്തുകൊണ്ടെന്നറിയുമോ?
എന്റെ മോഹങ്ങളെ വിളിച്ചുണര്‍ത്തുന്ന പ്രതീകങ്ങള്‍ക്കു വേണ്ടി എന്റെ മനസ്സു തിരയുകയാണു.“

മാഷേ കൊള്ളാം...

:)

ഓ:ടോ: ഒരു സംശയം...
ആദ്യം പറഞ്ഞു “ എനിക്കു നിന്റെ മുഖം ഓര്‍മ്മയില്ല “

അവസാനം പറയുന്നു “നിന്റെ അനുരാഗം ഞാന്‍ മറന്നു പോയെങ്കിലും എല്ലാ ജാലകങ്ങളിലും നിന്റെ വദനം ഞാന്‍ ദര്‍ശിക്കുന്നുണ്ട്‌.“

ഇത് രണ്ടും തമ്മില്‍ ചേരണില്ലല്ലോ മാഷേ...!

റീനി said...

എനിക്കു നിന്റെ മുഖം ഓര്‍മ്മയില്ല.....
മുഖമില്ലാത്ത കുറെ ഓര്‍മ്മകളായിപ്പോയല്ലോ!

ദിലീപ് വിശ്വനാഥ് said...

:-)

ശ്രീ said...

:)

Unknown said...

സഹയാത്രികാ....ഈ പിന്‍മൊഴികള്‍ ഒരു സ്വാന്തനം ആയി എന്നില്‍ ഭവിക്കുന്നു. നന്ദി ഉണ്ടു.“ എല്ലാ ജാലകങ്ങളിലും നിന്നെ തിരയുന്നുണ്ടെന്നു മാറ്റിയിട്ടുണ്ടു. നന്ദി.

റീനി: സ്നേഹിക്കുന്ന കാമുകനെയോ, കാമുകിയെയോ മനസ്സില്‍ ഓര്‍‍മിക്കുമ്പോള്‍ ആ മുഖം മനസില്‍ കടന്നു വരാതെ ആത്മാവിന്റെ ഉള്ളില്‍ ഒരു വിങ്ങല്‍ അനുഭവപ്പെട്ട ഏതെങ്കിലും ഒരു സന്ദര്‍ഭം ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടോ? എങ്കില്‍ ഇതെഴുതിയ ആളിനു (പാബ്ലോ നെരൂദ) ആശ്വസിക്കാം. തന്റെ വാക്കുകള്‍‍ കണ്ടെത്തപ്പെട്ടിരിക്കുന്നെന്നു. ആ സിനെറിയോ ഒന്നു മന‍സ്സില്‍ ആലോചിച്ചു നോക്കുക. അപ്പൊള്‍‍ മാത്രമെ മുഖമില്ലാത്ത ഓര്‍മ്മകള്‍ എങ്ങനെ എന്നു തോന്നുകയുള്ളു. നന്ദി.

വാല്‍മീകി....ശ്രീ... വാക്കുകള്‍‍ക്കു, ഭാവങ്ങള്‍ക്കു നന്ദി.. ഇനിയും ഇനിയും പ്രതീക്ഷയോടെ...

ഏ.ആര്‍. നജീം said...

" എന്റെ മോഹങ്ങളെ വിളിച്ചുണര്‍ത്തുന്ന പ്രതീകങ്ങള്‍ക്കു വേണ്ടി എന്റെ മനസ്സു തിരയുകയാണു. കൊള്ളിമീനുകളും..താഴേക്കു പതിക്കുന്ന ഉല്‍ക്കകളും... ആ മേഘങ്ങളുടെ മറവില്‍ അവ ഉണ്ടല്ലൊ..."

മാഷേ, നെരൂദയുടെ അതേ വികാരം ഉള്‍ക്കൊണ്ട് പകര്‍ത്തുന്നതില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു, അഭിനന്ദനങ്ങള്‍,

Unknown said...

നജീം...കമെന്റിനു നന്ദി..വികിപീദിആ നോക്കിയപ്പോള്‍‍ “ ഗ്ലൂമി സണ്ഡേ “ എന്ന പേരില്‍ ഒട്ടനവധി കവിതകള്‍ കാണാനിടയായി. അതിലെ ഏറ്റവും നല്ല കവിത എന്നു എനിക്കു തോന്നിയതു ഇതാണു. അതിലേക്കു ചൂണ്ടി ക്കാണിച ഔദാര്യത്തിനു നന്ദി.സസ്നെഹം കുഞുബി