Saturday, November 03, 2007

ഒരു സ്നേഹ ഗീതകം...

ഈ രാത്രിയില്‍ എനിക്കു ശോകപൂരിതമായ വരികള്‍ എഴുതാം
ഉദാഹരണമായി:
ചിതറിയ രാവില്‍, നീല നിമീലിത നക്ഷത്രങ്ങള്‍‍ അങ്ങകലെ വിറങ്ങലിച്ചു നില്‍ക്കുന്നു.
രാക്കാറ്റ്‌ ആകാശത്തില്‍ ചുഴറിക്കൊണ്ടു പാടുന്നു.
ഈ രാത്രി ഏറ്റവും ദുഃഖാത്മകമായ വരികള്‍ എനിക്കെഴുതുവാന്‍ കഴിയും.
ഞാന്‍ അവളെ സ്നേഹിച്ചു... ചില സമയങ്ങളില്‍ അവള്‍ എന്നെയും...
ഇതേപോലെ ഒരു രാത്രിയില്‍ അനന്തമായ ആകാശത്തിന്‍ കീഴില്‍ ഞാന്‍ അവളെ എന്റെകരവലയങ്ങളില്‍ ആശ്ലേഷിച്ചു കൊണ്ട്‌ ,വീണ്ടും വീണ്ടും ചുംബിച്ചു.
‌ഇന്നു രാത്രിയില്‍ ദുഃഖാത്മകങ്ങളായ വരികള്‍ ഞാനെഴുതും...
അവളെ എനിക്കു നഷ്ടപ്പെട്ടതോര്‍ത്ത്‌,
അവള്‍‍ എന്റെ അരികില്‍ ഇല്ലാത്തതുകൊണ്ട്‌.

.ഈ രാത്രിയുടെ നിശബ്ദത അവളുടെ അസാന്നിദ്ധ്യത്തില്‍ വളരെ വലുതായിരിക്കുന്നു
വാക്കുകള്‍ വയലില്‍ നിപതിക്കുന്ന നീഹാര കണങ്ങള്‍ പോലെ ആത്മാവിലേക്കു പതിക്കുന്നു.
ഏന്റെ സ്നേഹത്തിനു‍ അവളേ എന്റെ അന്തികത്തില്‍
നിര്‍ത്താനായില്ല.

ആകാശം ചിതറിയിരിക്കുന്നു
അവള്‍ എന്നൊടൊപ്പം ഇല്ലല്ലോ! അതുകൊണ്ടു..
അങ്ങകലെ ആരോ പാട്ടുപാടുന്നുണ്ട്‌.
അവളെ എനിക്കു നഷ്ടമായതു കൊണ്ട്‌ എന്റെ ആത്മാവിനു‍ സ്വസ്ഥത ഇല്ലാതായി.
എന്റെ കണ്ണൂകള്‍‍ അവളെ തിരയുന്നു, അവളുടെ സാമീപ്യത്തിനായി!
എന്റെ ഹൃദയം അവളെ അന്വെഷിക്കുന്നു. അവള്‍ എന്നോടൊപ്പം ഇല്ലല്ലോ.!ഒരേ വൃക്ഷങ്ങളെ ഒരേ രാത്രി ,വെള്ള പൂശുന്നുണ്ട്‌ .
അന്നു ഞങ്ങള്‍ ആയിരുന്നതു ഇങ്ങനെ അല്ലല്ലോ.
മറ്റൊരാളുടെ...അവള്‍ മറ്റൊരാളിന്റെതാകും..
എന്റെ ചുംബനങ്ങള്‍ പോലെ..
ഞാന്‍ ഇനിയും അവളെ സ്നേഹിക്കുന്നില്ല! അതു തീര്‍ച്ചയാണു.
ഒരു പക്ഷേ ഞാന്‍ അവളെ സ്നേഹിക്കുന്നുണ്ടാവും..
പ്രേമം വളരെ ഹൃസ്വമാണല്ലൊ!
എന്നാല്‍...... മറവിക്കു ദൈര്‍ഘ്യം ഏറിയിരിക്കും .
ഇതേപൊലെയുള്ള അനേക രാവുകളില്‍ , എന്റെ കരങ്ങളില്‍ ഞാനവളെ ആലിംഗനം ചെയ്തിരുന്നു.
അവളെ എനിക്കു നഷ്ടമായതു കൊണ്ട്‌ എന്റെ ആത്മാവ്‌ അസ്വസ്ഥമായിരിക്കുന്നു.
എനിക്ക്‌ സഹിക്കേണ്ടി വരുന്ന അന്ത്യമായ വേദന ഇതാണെങ്കിലും, ഞാന്‍ അവള്‍ക്കു വേണ്ടി എഴുതുന്ന അവസാന വരികള്‍ ഇവ ആണെങ്കില്‍ തന്നെയും......
(ആശയം: പാബ്ലോ നെരുദ)

5 comments:

കുഞ്ഞുബി said...

കരയുവാനിട ആകരുതെങ്കിലോ
വിടരരുതൊരു പൂമൊട്ടും പുഷ്പമായ്..ആത്മാവിന്റെ അഗാധ തലങ്ങളിലേക്കു എത്തി നോക്കുന്ന ഒരു വിഷാദ ഗീതം..ഈ രാത്രി ഏറ്റവും ദുഃഖാത്മകമായ വരികള്‍ എനിക്കെഴുതുവാന്‍ കഴിയും....ഒരു രാത്രിയില്‍ അനന്തമായ ആകാശത്തിന്‍ കീഴില്‍ ഞാന്‍ അവളെ എന്റെകരവലയങ്ങളില്‍ ആശ്ലേഷിച്ചു കൊണ്ട്‌ ,വീണ്ടും വീണ്ടും ചുംബിച്ചു...
വാക്കുകള്‍ വയലില്‍ നിപതിക്കുന്ന നീഹാര കണങ്ങള്‍ പോലെ ആത്മാവിലേക്കു പതിക്കുന്നു.
....അവള്‍ മറ്റൊരാളിന്റെതാകും..
ഞാന്‍ അവള്‍ക്കു വേണ്ടി എഴുതുന്ന അവസാന വരികള്‍ ഇവ ആണെങ്കില്‍ തന്നെയും......
വായിക്കൂ. കുഞ്ഞുബി

വാല്‍മീകി said...

ഇതു ആശയം മാത്രമെ ഉള്ളോ അതോ പാബ്ലോ നേരുടയുടെ പരിഭാഷ ആണോ? എനിക്ക് ഈ കവിതയുടെ വരികള്‍ മുഴുവന്‍ ഓര്‍മയില്ല, പക്ഷെ ഞാന്‍ ഇതിന്റെ ഒരു മലയാളം പരിഭാഷ വായിച്ചിട്ടുണ്ട്.
ഈ രാത്രി എനിക്കാവും ഏറ്റവും മനോഹരമായ വരികള്‍ എഴുയ്തുവാന്‍ എന്ന് തുടങ്ങുന്ന ഒരു കവിത.

സഹയാത്രികന്‍ said...

മാഷേ...മാഷ് തകര്‍ക്കാണല്ലോ...!
നല്ലത്... നല്ലത്...
:)

കുഞ്ഞുബി said...

Tonight I can write the saddest lines.Write for example, 'The night is shattered
and the blue stars shiver in the distance.'
The night wind revolves in the sky and sings.

Tonight I can write the saddest lines.
I loved her, and sometimes she loved me too.

Through nights like this one I held her in my arms.
I kissed her again and again under the endless sky.

She loved me, sometimes I loved her too.
How could one not have loved her great still eyes.

Tonight I can write the saddest lines.
To think that I do not have her. To feel that I have lost her.

To hear immense night, still more immense without her.
And the verse falls to the soul like dew to a pasture.

What does it matter that my love could not keep her.
The night is shattered and she is not with me.

This is all. In the distance someone is singing. In the distance.
My soul is not satisfied that it has lost her.

My sight searches for her as though to go to her.
My heart looks for her, and she is not with me.

The same night whitening the same trees.
We, of that time, are no longer the same.

I no longer love her, that's certain, but how I loved her.
My voice tried to find the wind to touch her hearing.

Another's. She will be another's. Like my kisses before.
Her voice. Her bright body. Her infinite eyes.

I no longer love her, that's certain, but maybe I love her.
Love is short, forgetting is so long.

Because through nights like this one I held her in my arms
my soul is not satisfied that it has lost her.

Though this be the last pain that she makes me suffer
and these the last verses that I write for her.വാല്‍മികി.. സ്പാനിഷ് ഭാഷയില്‍ എഴുതിയ കവിതയുടെ ആംഗലേയ പരിഭാഷയുടെ മലയാളം ആണിതു.മുകളില്‍ വായിക്കുക മറന്നു പോകാന്‍ ഇടയില്ലാത്ത വരികള്‍.
ബാലചന്ദ്രന്‍ ചുള്ളിക്കാട് ഈ ആശയത്തെ ഉപജീവിച്ച്ഒരു സ്വതന്ത്ര പരിഭാഷ എഴുതി എന്നാണു എന്റെ ഓര്‍മ്മ. പക്ഷെ അതു ഒരു തര്‍ജിമ ആയിരുന്നില്ല.മാഷിന്റെ ഇന്ററെസ്റ്റിനുനന്ദി...
സഹയാത്രിക... നന്ദി.. ജീവിച്ചു പോകട്ടെ.

സഹയാത്രികന്‍ said...

മാഷേ ...മാഷ് ഞാന്‍ പറഞ്ഞത് ഒരു തെറ്റായ അര്‍ത്ഥത്തില്‍ എടുത്തില്ലാന്നു കരുതട്ടേ... ഞാന്‍ ഒരു തമാശ രൂപത്തില്‍ അവതരിപ്പിച്ചു എന്ന് മാത്രം... തെറ്റായി തോന്നിയെങ്കില്‍ ക്ഷമിക്കുക.
:)