Friday, November 16, 2007

അകലങ്ങളില്‍ നിന്നൊരു അഴക്..........

ഒരുകൊച്ചു കാറ്റിന്റെ നിറുകയില്‍ നിന്നൊ
രുമലരൊന്നു താഴെ പതിക്കുമെങ്കില്‍
ഒരു മുളം തണ്ടിന്റെ ഉള്ളില്‍ നിന്നൊരു
ജീവ-മധു മന്ദ്രനിസ്വനം കേള്‍ക്കുമെങ്കില്‍
പലവട്ടം പാടിയ പാട്ടിന്റെ ഓര്‍മ്മകള്‍‍
മഴവില്ലിന്‍ ചാരുത നല്‍കുമെങ്കില്‍
ഇനിയും വരാത്തൊരു ‘കരളിന്റെ കായിതം’
ഇടനെഞ്ചില്‍‍ അശ്രു പൊഴിക്കുമെങ്കില്‍.....

അകതാരിലുള്ളൊരാമധുകണമൊക്കെയും
അവളെനിക്കേകിയോരോര്‍മ്മയല്ലേ?
പവിഴാധരത്തില്‍ നിന്നുതിരുന്ന വാക്കുകള്‍
പുളകത്തിന്‍ വിത്തു വിതക്കുമെന്നില്‍‍
അഴകാര്‍ന്നൊരോമന മൃദുഹാസ്സമൊക്കെയും
സ്വരരാഗ സുധയായ് ഒഴുകി എന്നില്‍
‍സ്മരണ തന്‍ ചെപ്പിലൊളിപ്പിച്ചു വച്ചൊരാ
പ്രണയമയൂരത്തിന്‍ പീലിയാകാം.

സിരകളില്‍ പടരുന്നവിരഹത്തിന്‍ കനലാകെ
നിനവിന്റെ ഉള്ളില്‍ നിറഞ്ഞു നിന്നു
മധുരമാം വാസന്ത മലരുകളൊക്കെയും
വിടരാന്‍ കൊതിച്ചു കൊഴിഞ്ഞു വീണു.
മോഹിച്ച മോഹന സ്വപ്നങ്ങളൊക്കെയും
പാഴ് മണല്‍ കാട്ടിലലിഞ്ഞു പോയി
ഇനിയൊരു ജന്മമില്ലെങ്കിലും സാരമില്ലൊ-
രുകോടി പുണ്യം ലഭിച്ചതില്ലേ?

പിടയുന്ന പ്രാണന്റെ വികലമാം ഹൃദയത്തി-
നിനിയെന്തു ജന്മമാണൊമലാളെ‍?
അതുമാത്രമതുമാത്രമോമലെ നീയെനി-
യ്ക്കൊരു മാത്ര എങ്കിലും നല്‍കിയല്ലോ......

11 comments:

Unknown said...

അകലങ്ങളില്‍ നിന്നൊരഴകു.....
പലവട്ടം പാടിയ പാട്ടിന്റെ ഓര്‍മ്മകള്‍‍
മഴവില്ലിന്‍ ചാരുത നല്‍കുമെങ്കില്‍
ഇനിയും വരാത്തൊരു ‘കരളിന്റെ കായിതം’
ഇടനെഞ്ചില്‍‍ അശ്രു പൊഴിക്കുമെങ്കില്‍.....
പടരുന്നവിരഹത്തിന്‍ കനലാകെ
നിനവിന്റെ ഉള്ളില്‍ നിറഞ്ഞു നിന്നു
മധുരമാം വാസന്ത മലരുകളൊക്കെയും
വിടരാന്‍ കൊതിച്ചു കൊഴിഞ്ഞു വീണു
ഏകാന്തതയുടെ മാറില്‍, വിരഹത്തിന്റെ വിഷാദം പടരുമ്പോള്‍ വേദന കടിച്ചമര്ത്തി കൊണ്ടു‍ .....

ഫസല്‍ ബിനാലി.. said...

‘കരളിന്റെ കായിതം’

ഏ.ആര്‍. നജീം said...

നല്ല കവിത ഭായ്.

വയലാര്‍ പാടിയ പോലെ കൊതിതീരും വരെ ഇവിടെ പ്രേമിച്ച് മരിച്ചവരുണ്ടോ.?

Unknown said...

ഫസല്‍....നജിം....നന്ദി..അതിരാവിലെ ഇതു ചാടി പിടിക്കുമെന്നു കരുതിയില്ല...കരളിന്റെ കായിതം= കാമുകിയുടെ എഴുത്തു.
സന്തതം ഞാന്‍ സ്നേഹിക്കയില്ലെങ്കില്‍
ഹൃദയമെനിക്കെന്തിനേകി ദൈവം
കപടമെള്ളോളം അറിഞ്ഞിടാതെന്‍
കടമ ഞാനൊക്കെയും ചെയ്തു തീര്‍ത്തു. നന്ദി..നൂറു നൂറു.....

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.

വല്യമ്മായി said...

:)

പ്രയാസി said...

കൊള്ളാം മനോഹരമായ വരികള്‍..!

Unknown said...

ഇനിയൊരു ജന്മമില്ലെങ്കിലും സാരമില്ലൊരു കോടി പുണ്യം ലഭിച്ചതല്ലേ?...:)

മന്‍സുര്‍ said...

കുഞ്ഞുബി...

ഒരുപ്പാടിഷ്ടായി ഈ വരികള്‍.......
ഇനിയും നല്ല കവിതകള്‍ക്കായ്‌ കാത്തിരിക്കുന്നു...

നന്‍മകള്‍ നേരുന്നു

Unknown said...

വാല്‍മീകി...പ്രയാസി...വല്ല്യമ്മായി....മന്‍സൂര്‍...ആഗ്നേയ...അരിക്കോടന്‍...നിങ്ങളുടെ നല്ല വാക്കുകള്‍ക്കു നന്ദി..I am flattered and flat now.
ഇതൊരു അനുഗ്രഹം ആയി ഞാന്‍ ‍കണക്കാക്കുന്നു..സന്തോഷം വരുമ്പോള്‍‍ മനസു കരയാറില്ലേ? അതാണു ഇപ്പോഴുള്ള ചേതോവികാരം. നന്ദി..

Unknown said...

മന്‍സൂര്‍..ആഗ്നേയ..അരീകോടന്‍..
.നല്ല വാക്കുകള്‍ക്കു നന്ദി..I am flattered and flat now.
ഇതൊരു അനുഗ്രഹം ആയി ഞാന്‍ ‍കണക്കാക്കുന്നു..സന്തോഷം വരുമ്പോള്‍‍ മനസു കരയാറില്ലേ? അതാണു ഇപ്പോഴുള്ള ചേതോവികാരം. നന്ദി..