Monday, December 17, 2007

ചാത്തന്‍സ്.......

ചാത്തന്‍സ്‌.....സാക്ഷാല്‍ ചാത്തന്‍സ്‌!
ഇതു വി.കെ.എന്‍.വക ചാത്തന്‍സ്‌ അല്ല.
ഇതു മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തിയിലുള്ള ലാട്ടൂര്‍
എന്ന സ്ഥലത്തെ ബത്തോന്‍പുരാ എന്ന ഗ്രാമത്തില്‍
നടന്ന സംഭവമാണു. അവിടെ ഗ്രാമത്തിലെ സ്കൂളില്‍ പഠിക്കാന്‍
വരുന്ന കുട്ടികളുടെ ദേഹത്തു ചാത്തന്‍സ്‌"മലം" കൊണ്ടു അഭിഷേകം നടത്തിയനുഗ്രഹിക്കുന്നു. പരിസരത്തു പോലും ആളുകള്‍ക്കു കടന്നു
വരുവാന്‍ കഴിയുന്നില്ല. അവര്‍ക്കും ‘അഭിഷേകം‘ കിട്ടിയതു തന്നെ.
ഒരു സംഘം പത്രലേഖകര്‍ വാസ്തവം അന്വെഷിച്ചു വന്നിട്ടു സ്കൂളില്‍ ചെന്നപ്പോള്‍, ഗ്രാമ പ്രമുഖനുമായി സംസാരിച്ചിരിക്കുമ്പോള്‍‍,
ചാത്തന്‍സ്‌ പണി പറ്റിച്ചു. വരാന്തയില്‍ എല്ലാവരുടെയും മുന്നില്‍
ദുര്‍ഗന്ധ മഴ!

മിടുക്കന്മരായ ചില കുട്ടികള്‍ സ്കൂള്‍ ഹാളിന്റെ ഉള്ളില്‍ പരതി നോക്കി. അവരുടെ തലയിലും വീണു ‘അഭിഷേകം‘.
അയല്‍ വക്കത്തുള്ള ചില വീടുകളില്‍ ഭക്ഷണ സമയത്തു പാത്രത്തില്‍ തന്നെ "മലം" വിളമ്പി. കുട്ടികളും അദ്ധ്യാപകരും കൂടി വേറോരിടത്തു താല്‍കാലികമായി ക്ലാസ്സുമുറികള്‍ തയ്യാറാക്കി പഠിത്തം തുടരാന്‍ ശ്രമിച്ചു. പക്ഷേ അവിടെയും അക്ഷര വൈരിയും,വിവര ദോഷിയുമായ ചാത്തന്‍സ്‌ ഇടപെട്ടു. ക്ലാസ്സ്‌ മുടക്കി.

ലട്ടൂര്‍,ബീഡാര്‍ ജില്ലകളീല്‍ മുന്‍പു പ്രചാരത്തിലുണ്ടായിരുന്ന 'ബനമതി' എന്ന ആഭിചാരക്രിയ ആണു ഇതിനു പിന്നില്‍ എന്നു ജനം പറയുന്നു.(മലബാറില്‍ പണ്ടു പ്രയോഗത്തില്‍ ഇരുന്ന 'ഒടി വിദ്യ' ക്കു തുല്ല്യമാണ്‍). ഇതിനു മറുമരുന്നു ഇല്ല. പരാതി ലഭിച്ച ജില്ലാ അധികൃതരും പോലിസും സംഗതി നേരില്‍ കണ്ടു അനുഭവിച്ചതോടേ അവരും പിന്മാറി. ഒരു യുക്തിവാദി സംഘടന അന്ധവിശ്വ്വാസങ്ങള്‍ക്കു എതിരായി ബോധവല്‍ക്കരണം നടത്തുവാന്‍ ശ്രമിച്ചിട്ടു ‘ അഭിഷേകം‘ നടന്നപ്പൊള്‍ ഓടിപോയി. പ്രയോഗം കണ്ട ചിലര്‍ക്കു ബോധക്കേടുണ്ടായി. സ്ഥലം എം.എല്‍.എ.യെ നാട്ടുകാര്‍ സ്കൂളിലേക്കു കൂട്ടിക്കൊണ്ടു വന്നു. കാര്യം മനസിലാക്കിയ അയാള്‍ പിന്നീട് ആ വഴി വന്നിട്ടില്ല. ചാത്തനേറു മനസിലാക്കുവാന്‍ വന്ന പത്രപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ ഹെബ്ബു തട്ടിപ്പു മനസ്സിലാക്കാന്‍ വന്നപ്പോള്‍, ചാത്തന്റെ 'നിവേദ്യം' അകാശത്തു നിന്നും വന്നുവീഴുന്നതു കണ്ടു. സംശയം തീര്‍ത്തു തിരികെ പോയി.
എല്ലാവരും പറയുന്നു "ഈ പ്രശ്നത്തിനു പരിഹാരമില്ല".
യാഥാര്‍ത്ഥം കണ്ടെത്തുവാന്‍ ആരെങ്കിലും തയ്യാര്‍ ആകുമോ?

4 comments:

കുഞ്ഞുബി said...

ഇതു വി.കെ.എന്‍.വക ചാത്തന്‍സ്‌ അല്ല.കാനായി മഠം വകയുമല്ല. ഇതു പരദേശിയാണു.ബത്തോന്‍പുര എന്ന ഗ്രാമത്തില്‍ അവതരിച സാക്ഷാല്‍ ചാത്തന്‍സ്. കാണണോ?
വന്നോളു. അവിടെ ഗ്രാമത്തിലെ സ്കൂളില്‍ പഠിക്കാന്‍വരുന്ന കുട്ടികളുടെ ദേഹത്തു ചാത്തന്‍സ്‌"മലം" കൊണ്ടു അഭിഷേകം നടത്തിയനുഗ്രഹിക്കുന്നു.എല്ലാവരും പറയുന്നു "ഈ പ്രശ്നത്തിനു പരിഹാരമില്ല". വായിക്കൂ.

കൃഷ്‌ | krish said...

ഏയ്, ഇതു നമ്മുടെ കുട്ടിച്ചാത്തന്‍ ആവാന്‍ വഴിയില്ല. പഹയന്‍ കല്ലേറു മാത്രേ നടത്തൂള്ളൂ, പിന്നെ കമന്‍റ് ഏറും.

എന്തും ഏതും പ്രസംഗിച്ചുനടക്കുന്ന കുറെ യുക്തിവാദക്കാരുണ്ടല്ലോ ഈ നാട്ടില്‍. അക്കൂട്ടരെയെല്ലാം തന്നെ ബത്തോന്‍പുരയിലേക്ക് വിടുക. അവരു കണ്ടുപിടിച്ച് പരിഹാരം കണ്ടോളും. അതോ ഇനി ‘അഭിഷേകം’ പേടിച്ച് അവര്‍ മുങ്ങുമോ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ലജ്ജാവഹം. ആ നാട്ടിലൊന്നും ഇതിനുള്ള സൌകര്യമില്ലേ? ആ ചാത്തനെന്താ സെപ്റ്റിക്ക് ടാങ്കും ഒക്കത്തെടുത്താണോ നടപ്പ്?

കൊച്ചു മുതലാളി said...

ഇതിനു സമാനമായ കഥ ഞാന്‍ പണ്ടാരോ പറഞ്ഞ് കേട്ടിട്ടുണ്ട്.

ചിലപ്പോള്‍ ഉള്ളതായിരിക്കും.