Saturday, January 12, 2008

രാത്രി ജപം...

രാത്രിയുടെ നിശബ്ദ മൂകത..
വേദനാ നിര്‍ഭരമായ ശ്മശാന മൂകത....
രാത്രിയിലേ പ്രാര്‍ഥനാ ജപം...
എന്റെ ആത്മാവ്‌ എന്തിനു ഇങ്ങനെ വേപഥു പൂണ്ടിരിക്കുന്നു?

എന്റെ രക്ത പ്രവാഹത്തിന്റെ നേരിയമുരള്‍ച്ച
എനിക്കു കേള്‍ക്കാമല്ലൊ..
.എന്റെ ഹൃദയ സ്പന്ദനങ്ങളും...
ശാന്തമായ ഒരു കൊടും കാറ്റു
എന്റെ തലയോട്ടിയുടെ
ഉള്ളില്‍ കൂടികടന്നു പോകുന്നതു ഞാന്‍ ശ്രദ്ധിക്കുകയാണു.

നിദ്രാവിഹീനത!
ഉറക്കമില്ലാതെ, ഒരു പക്ഷേസ്വപ്നങ്ങള്‍ കണ്ടെങ്കിലായി.
ആത്മീയതയെ വെട്ടി മുറിച്ചുകൊണ്ടു ഒരു ആത്മഗതമായി
തീരുവാന്‍...എന്റെ ഹാം ലെറ്റ്‌ രാജകുമാരന്‍..ഞാന്‍!


‍എന്റെ വിഷാദം രാത്രിയില്‍ വീഞ്ഞിനുള്ളില്‍ ലയിപ്പിച്ചു കളയാന്‍..
കനത്ത സ്പടികാഭമായ ഈ കൂരിരുട്ടില്‍...
ഞാന്‍ ആലോചിക്കുകയാണു...
എപ്പോഴാണു ഇനിയും നേരം പുലരുക?
എവിടെയോ ഒരു കതകു അടയുന്ന ശബ്ദം...
തെരുവില്‍ ഏതോ കാലൊച്ച കേള്‍ക്കുന്നു...
നാഴികമണിയില്‍ മൂന്നു അടിച്ചല്ലൊ!

അതു അവള്‍ ആയിരിക്കാം...

(രൂബെന്‍ ഡാരിയോ: ലാറ്റിന്‍ അമേരിക്കന്‍ കവി. "NOCTURNA" എന്ന കവിതയൊടു കടപ്പാട്‌.)

4 comments:

Anonymous said...

എന്റെ ആത്മാവ്‌ എന്തിനു ഇങ്ങനെ വേപഥു പൂണ്ടിരിക്കുന്നു
ഒരു ആത്മഗതമായി
തീരുവാന്‍...എന്റെ ഹാം ലെറ്റ്‌ രാജകുമാരന്‍..ഞാന്‍!
എപ്പോഴാണു ഇനിയും നേരം പുലരുക?
എവിടെയോ ഒരു കതകു അടയുന്ന ശബ്ദം...
അവള്‍ ആരായിരുന്നു?
വായിക്കുക.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പ്രണയത്തെ എത്ര നിര്‍വചിച്ചാലും തീരില്ലാ..
അനിര്‍വചനങ്ങളായ മുഹൂര്‍ത്തങ്ങളിലൂടെ ഇനിയും പ്രണയ ചിന്തകള്‍ ഉടലെടുക്കട്ടെ..
ആശംസകള്‍.!!
കാലം മറക്കാത്ത ഓര്‍മളില്‍ മനസ്സില്‍ തിരിതെളിയുന്ന പ്രണയം എനിക്കുമുണ്ട് മാഷെ ഇവിടെ നോക്കൂ..
എന്റെ ഗായത്രിക്കുട്ടിയ്ക്ക്

ഗീത said...

ഈ ഗദ്യകവിത കൊള്ളാം

“സ്ഫടികാഭമായ കൂരിരുട്ട് “ എന്ന ആശയം ശരിയോ?
സ്ഫടികം ആകുമ്പോള്‍ ട്രാന്‍‍സ്പേരന്റ്..
എന്നാല്‍ കൂരിരുട്ട് അങ്ങനെയൊ?

Anonymous said...

(njaan vizagapatanathil aanu 2 wweks. athu konTu manglish upayogikkatte.. sorry.)
ningngaluTe aaswaadhanangngaLkku nandi.pranayam jeeviththinte Ettavum mahathaaya oru vikaramaanennu njaan viswasikkunnu. athillathavare viswasikkaan patilla thanum. jeevitham muzhuvan oru pranayavasantham aakan aagrahikkoo! athinte parimaLam ellaavarkkum pakarnnu kotukkoo.
ente gaythrikuttikku : ee vikaaram orikkalum manasil nasikkathe irikkatte.
geetha: aa vaaku crystalled darkness ennullathinte paribhaasha aanu. kanaththa kooriruttu ennu paryannathu pole a sheet of darkness ennum aakaam. choontikanichathinu nandi. dayavu cheythu ingane venam comment ezhuthan ennu oru abhipraayam undu. veendum nandi.. kunjubi