Wednesday, March 12, 2008

നീ എന്നെ മറന്നു പോയാല്‍....

എനിക്കു ഒരു കാര്യം അറിയേണ്ടി ഇരിക്കുന്നു
അതു എങ്ങനെ എന്നു നിനക്കറിയാം!
ഇല പൊഴിഞ്ഞ മരച്ചില്ലകള്‍ക്കിടയിലൂടി,
എന്റെ ജാലക വാതിലില്‍, സ്പടികാഭമായ പൂനിലാവിനെ നോക്കുമ്പോള്‍;
എരിഞ്ഞു തീരാറായ അഗ്നികുണ്ടത്തിലെ തടിക്കഷണങ്ങളില്‍,
പറ്റിപ്പിടിച്ചിരിക്കുന്ന നേര്‍ത്ത ചാരം,
അല്ലെങ്കില്‍ ആ ശുഷ്കിച്ച തടി,
എല്ലാം എന്നെ നിന്റെ അടുക്കലേക്കു വലിച്ചിഴക്കുന്നു.
വെളിച്ചവും, ശബ്ദവും, പരിമളവും, ലോഹവും, എല്ലാം തന്നെ,
എനിക്കുവെണ്ടി കാത്തിരിക്കുന്ന നിന്റെ സ്നേഹത്തിന്റെ തുരുത്തുകളിലേക്കു,
പായ്‌ വഞ്ചികളായി ഒഴുകിക്കൊണ്ടിരിക്കുകയാണു.

എന്നാല്‍, നീ ഇപ്പോള്‍ എന്നോടുള്ള അഭിനിവേശത്തിനു കുറേശ്ശെ
അവധി കൊടുക്കുകയാനെങ്കില്‍, ഞാന്‍ ഒന്നു പറയട്ടെ...
ഞാന്‍ കുറേശ്ശെ ആയി നിന്നെ സ്നേഹിക്കുന്നതു അവസാനിപ്പിക്കാം.
പൊടുന്നനവെ നീ എന്നെ മറക്കുമെങ്കില്‍,
നീ എന്നെ പിന്നീടു അന്വേഷിക്കെണ്ടി വരുകില്ല.
കാരണം, ഞാന്‍ അപ്പോഴെക്കും നിന്നെ മറന്നിരിക്കും.

എന്റെ ജീവിതതില്‍ കൂടി കടന്നു പോകുന്ന ജയാപജയങ്ങള്‍,
ദീര്‍ഘിച്ചു പോകുന്നു എന്നു കരുതി, നീ എന്നെ ,
എന്റെ ഹൃദയത്തെ വിട്ടൊഴിഞ്ഞു പോയാല്‍, നീ ഓര്‍മ്മിക്കുക...
ആ ദിവസം തന്നെ, ആ നാഴികയില്‍ തന്നെ,
ഞാന്‍ മറ്റൊരു സ്നേഹതീരം തേടി പോയിരിക്കും.

എന്നാല്‍ ഓരോ ദിവസവും, ഓരോ നാഴികയും,
നിന്റെ ലക്ഷ്യസ്ഥാനം എന്നിലാണെന്നു
നീ സ്നേഹപൂര്‍വം ചിന്തിക്കുമെങ്കില്‍;...
ഓരോ ദിവസവും, ഒരു പൂവു എന്നെ ഓര്‍ത്തു,
എനിക്കായി നിന്റെ ചുണ്ടിണയില്‍ നീ അമര്‍ത്തുമെങ്കില്‍...
എന്റെ ഓമനെ!..എന്റെ പ്രിയമുള്ളവളേ!
എന്നിലുള്ളതു ഒന്നും അണയാതെ, മറക്കാതെ,
എന്റെ അനശ്വരമായ ഈ സ്നേഹം,
നിന്റെ സ്നേഹാമൃതത്താല്‍ നീ ഊട്ടികൊണ്ടു,
നിന്റെ കരവലയത്തില്‍ തന്നെ ഇരിക്കും..
എന്നില്‍ നിന്നും അകലാതെ തന്നെ.......

(പാബ്ലോ നെരൂദ യുടെ “If you forget me" എന്ന കവിതയോടു കടപ്പാടു.)

1 comment:

Anonymous said...

പാബ്ലോ നെരൂദ യുടെ “If you forget me" എന്ന കവിത. “ഇല പൊഴിഞ്ഞ മരച്ചില്ലകള്‍ക്കിടയിലൂടി,
എന്റെ ജാലക വാതിലില്‍, സ്പടികാഭമായ പൂനിലാവിനെ നോക്കുമ്പോള്‍;“ അനശ്വരമായ എന്റെ സ്നേഹം എന്തെന്നു നീ അറിയുന്നുണ്ടോ?