
ഹൃദയ വ്യഥ..
എന്നന്തരാത്മാവില്‍ ആന്ദോളനം ചെയ്ത
മുഗ്ദാനുരാഗമേ നിന്റെ മുന്നില്‍
മല്‍പ്രാണ ഹര്‍ഷങ്ങളുന്മാദമായിന്നു
മരുവുന്നു, ഞാനൊരു വ്യഥയായി മാറുന്നു ..
നിന്‍ തൂമിഴിച്ചെപ്പില്‍ നിന്നെന്നുമുതിരുന്ന
കാരുണ്യ സാന്ദ്രമാം സ്നേഹോക്തികള്‍
അറിയാതെ എന്നെ തലോടി തഴുകുന്നുഞാന-
റിയുന്നീ സ്നേഹത്തിന്‍ തൂവല്‍ സ്പര്‍ശം.
മറുവാക്കു പറയാതെ പുളകാര്‍ദ്ര
മിഴിയോടെ നനവോലും
നേത്രയായ്കഴിയുമെന്നേ നിൻ
മനതാരിൻ വിരഹാർദ്ര ഭാവമായ്
മറയാതെ എന്നെന്നും നിറയാറുണ്ടോ.
അരയാലിന്‍ മറ പറ്റി സാകൂതം നിന്നെ ഞാന്‍
പലകുറി വ്യഥയൊടു നോക്കീടുമ്പോൾ
അറിയാതെനിന്നാർദ്ര മിഴികളെന്നില്
അലസമായ് അലയാറുണ്ടെന്നോര്‍മ്മയില്‍..
അപ്പോൾ ഞാന് അറിയാതെ എന്നെ മറന്നു നിൽക്കും.
മധുമാരി ചൊരിയുന്നോരിന്ദോള രാഗമായ്
കുളിരോലും വർണ്ണ മയൂഖമായി
നിറമാല ചൂർന്നൊരീ മലര്‍ സന്ധ്യയിൽ
കരളിന്റെ കിളിവാതിൽ തശുകിവരുന്നൊരു
സ്വര രാഗസുധയായിന്നെന്റെ മുന്നിൽ
അണയൂ നീ ദേവാ ഞാൻ രാഗലോല....
1 comment:
കവിത അഭിപ്രായം പറയാൻ ഞാനാളല്ല...പക്ഷെ ആ ചിത്രം അടിപൊളി
Post a Comment