Wednesday, August 17, 2011

കവിതകള്‍...സംഗീതത്തിന്റെ ആത്മാവു....


വരമൊഴിക്കു മുന്‍പുണ്ടായിരുന്ന വാമൊഴിയിലാണു, പ്രണവമന്ത്രവും, സംഗീതവും ഉത്ഭവിച്ചതെന്നു വേദങ്ങളും ഇതിഹാസങ്ങളും ഉല്‍ബോധിപ്പിക്കുന്നു. വാമൊഴി സംഗീതമാകണമെങ്കില്‍, അതില്‍ വരമൊഴി കടന്നു കൂടാതെ നിര്‍വാ‍ഹമില്ല.

അങ്ങനെ കവിതകള്‍ രചിക്കുന്നവര്‍ ഉണ്ടായി. രാമായണം ഇത്തരത്തില്‍ രചിക്കപ്പെട്ടതാണു. കലാകാലങ്ങളായി കവിതകള്‍ ജനഹൃദയങ്ങളിലേക്കു പകര്‍ന്നപ്പോള്‍‍ ,അതിനു ചില നിബന്ധനകള്‍ ഉടലെടുത്തു. വൃത്തം, അലങ്കാരം, ആദിയായവ. മലയാള ഭാഷയുടെ ഈ ശാഖയെ പരിപോഷിപ്പിച്ച അനേകം കവികളെ ഇങ്ങനെ നാം ഓര്‍മ്മിക്കുന്നു.

വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു വിവാദം ഇപ്പോഴും സംശയാലുക്കളുടെ ഉള്ളില്‍ നിന്നും മറ നീക്കി പുറത്തു വന്നിരിക്കുന്നു.” കവിതയുടെ കൂമ്പ് അടഞ്ഞുപോയി.അതിനു ദര്‍ശനം ഇല്ല. പഴകിച്ചുളിഞ്ഞ വാക്കുകള്‍ ഉപയോഗിച്ചു ആളുകള്‍ വീണ്ടും വീണ്ടും കവിതകള്‍ രചിക്കുന്നു” എന്നും മറ്റും, അഗ്രാസനത്തില്‍ കയറി ഇരുന്നു കൊണ്ടു ബ്ലോഗുകളില്‍ എഴുതുന്നു. ഈ അറിവിന്റെ ഉറവിടം എവിടെ എന്നു മനസിലാകുന്നുമില്ല. അതു എഴുതുന്ന ഭാഷ തന്നെ വളരെ ക്ലിഷ്ടമായും...

കവിതയാകട്ടെ, കഥയാകട്ടേ, ലേഖനങ്ങള്‍ ആകട്ടെ, വരമൊഴിയില്‍ രചിക്കുന്ന എന്തായാലും, അതു അനുവാചക ഹൃദയങ്ങളില്‍ ആഹ്ലാദം പകരുന്നെങ്കില്‍, അതെഴുതിയ വ്യക്തിയും,അതു വായിച്ച വ്യക്തിയും സംതൃപ്തി നേടുന്നുണ്ട്. എഴുതുന്നതും, വായിക്കേണ്ടതും എന്തെന്നു തീരുമാനിക്കേണ്ടതും ആസ്വദിക്കേണ്ടതും തികച്ചും വ്യക്തിഗതങ്ങളായ കാര്യങ്ങള്‍‍ തന്നെ. അതില്‍ ആവശ്യപ്പെടാതെ അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും കലര്‍ത്തി കലുഷിതമാക്കാന്‍ ഇടയാകരുതു. എഴുതുന്നവര്‍ എഴുതട്ടെ... വായിക്കേണ്ടവര്‍ വായിക്കട്ടെ. നേരിട്ടു വല്ലതും പറയാനുണ്ടെങ്കില്‍, അതു വ്യക്തിപരമാണെങ്കില്‍ ‍വ്യക്തിപരമായി ത്തന്നെ പറയുക. അതിനു ബ്ലൊഗ് ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ! അല്ലാതെ ചെയ്യുന്നതെല്ലാം പരിഹാസ്യമാകുകയേ ഉള്ളു. എവിടെയും ഒരു പെരുമാറ്റച്ചട്ടത്തിനു വിധേയരാണു എല്ലാവരും. തത്വദീക്ഷ ഇല്ലാതെ എന്തും എഴുതിവിടുന്നതു കഴിയുന്നതും ഒഴിവാക്കുക. ഇവിടെ പ്രോത്സാഹനം വേണ്ടയിടത്തു, നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കുന്നതു അരോചകമായി ഭവിക്കുന്നു. ഇതു വ്യക്തി പരമായ സ്വാതന്ത്രത്തെ ധ്വംസിക്കുന്നതു പോലെ ആയിത്തീരുന്നു.

ഉല്‍കൃഷ്ഠമായതു എന്തും ആസ്വാദ്യതരമാണ്‍. അങ്ങനെയുള്ള ഉല്‍കൃഷ്ടതയിലേക്കു കൈപിടിച്ചുയര്‍ത്താനുള്ളവര്‍, അതിനു പകരം പരിഹസിക്കുന്നതു ഖേദകരമാകുന്നു. കാലാകാലങ്ങളായി കവിതാസ്വാദനം വളര്‍ച്ചയിലാണു. ലബ്ധപ്രതിഷ്ഠരായ ആദ്യകാല എഴുത്തുകാരുടെ ആദ്യകാല കൃതികള്‍ ഒരുപക്ഷെ ഇന്നത്തെ നിലവാരത്തില്‍ അംഗീകൃതയോഗ്യമായിരിക്കില്ല. അതു വളര്‍ച്ചയുടെ പരിണാമമാണു.. ആ സര്‍ഗ വാസന വളരട്ടെ! രസനിഷ്യന്ദികളായിത്തീരട്ടെ! അതിന്റെ നാമ്പു നുള്ളാതെ, വളവും, വളക്കൂറുള്ള മണ്ണും നല്‍കി അതിനെ പരിപോഷിപ്പിക്കുക എന്നതാവണം ധര്‍മ്മം. കവിതകള്‍‍ ഒരു കാലത്തും നിഷേധാര്‍ഹങ്ങള്‍ ആകയില്ല. അതോര്‍ത്തു പരിഭ്രമിക്കേണ്ടതില്ല...അതില്‍ താളമുണ്ട്..ലയമുണ്ട്. .സംഗീതമുണ്ട്..ഭാവരസമുണ്ട്...ധ്വനി ഉണ്ട്..രചന ആസ്വാദനത്തിന്റെ ഒരു ഉപഉല്പന്നം (bi-product) ആയി വളരുന്നു. പക്ഷെ അതു മനസിലാക്കണമെങ്കില്‍ മലയാള ഭാഷയിലെഴുതാനും വായിക്കാനും മാത്രം ഉള്ള കഴിവു , തികയാതെ പോകും എന്നു മാത്രം. കുറച്ചെങ്കിലും വ്യുല്പത്തി ഭാഷയില്‍ ഉണ്ടാവണം. അല്ലാത്തവര്‍ക്കു മാത്രമെ അതു പരിഹാസ്യമായി തോന്നുകയുള്ളു.
ആത്മാവില്‍ പരിമളം പകര്‍ത്തിക്കൊണ്ടു അതു നിലനില്‍ക്കട്ടെ. ...

കവിതകള്‍‍ക്കു ഈ കാലഘട്ടത്തില്‍ പ്രസക്തി ഇല്ലേ? നിങ്ങളുടെ
വിലയേ റിയഅഭിപ്രായങ്ങള്‍‍ ക്ഷണിക്കുന്നു. അല്പം വിവേചനം കാണിക്കുക. ദയവായി.
കുഞ്ഞുബി

2 comments:

dilshad raihan said...

kavithakal sangeethathinte aathmaavu thanneyaanu


arthapakilmaaya varikale oru nalla aaswaadakanum vimarshanathinte asthram thoduth vidaan kazhiyilla

angane cheyyunnavar mattupaladumaanu chinthikunnathu

aa asthrathinte pidachilil nisahaayaraakendi varunna ezhuthukaare enikariyaam iniyorikkalum ente chintakal thaalilekku pakrthilennu avar shabadam cheyyunnu

avar onnorkkanam thalathaane nammude samoohathinariyoo . valarthaan avarkku madiyaanu


thanks for the post

Unknown said...

ഒരു ക്ഷമാപണം>>
ഈ കമ്മെന്റ് ഇന്നാണു വായിക്കൻ ഇട ആയതു. അതു കൊണ്ടൂ ഇപ്പോൾ മാത്രമേ ഇതിനു ഒരു മറുപടി അയക്കാൻ തരപ്പെട്ടുള്ളു എന്നു അറിയിക്കുന്നു. എഴുതിയിരിക്കുന്നതു എല്ലാം സത്യം തന്നെ. പക്ഷെ പട്ടികൾ കുരച്ചാലും സ്വാർത്ഥ വാഹക സംഘം മുൻപൊട്ടു പോകും എന്നുള്ള ഒരു തീരുമാനം ഉണ്ടെങ്കിൽ ആരെ ഭയപ്പെടണം. ഞാനെഴുതുന്നതു വായനക്കാർക്കു വേണ്ടി അല്ല. എന്റെ സ്വന്ത ആത്മാവിഷ്കാരം മാത്രം. എന്റെ സ്വയം ആത്മ സംതൃപ്തി.. അതുപോലെ എല്ലാവരും വിചാരിക്കട്ടെ. അപ്പൊൾ പഴി ചാരാനൊ ,വ്യാഖ്യാനിക്കാനൊ എനിക്കു ആരെയും ആവശ്യമില്ല എന്നു കരുതുക.
ദിൽഷദിന്റെ ദുഃഖം നിറഞ്ഞ കവിതകളും കഥകളും വായിക്കാൻ ഇട ആയി. എന്തിനിത്ര ശോകഭാവം ജീവിതത്തിൽ കൊണ്ടു നടക്കുന്നു. ഇതു മനസിന്റെ ഒരു സ്ഥായീ ഭാവം ആയി മാറ്റരുതെന്നു ഒരപേക്ഷ! കുറേക്കൂടി ചൈതന്യം നിറച്ച വരികൾ എഴുതുക. പലപ്പോഴും ഈ കവിതകൾ പാബ്ലോ നെറുദ യുടെ സ്റ്റൈലിൽ ആയിവരുന്നതു അനുമോദനാർഹാമാണു. പക്ഷേ തുടർച്ചയായി എഴുതുക.. ഇപ്പൊൾ തന്നെ ഒരു മാസത്തിൽ ഒരു കവിത പോലും ഇല്ലല്ലൊ. നിർത്തരുതു. ആ സർഗ്ഗാത്മകത നഷ്ടപ്പെടാതിരിക്കട്ടെ. ഭാവുകങ്ങൾ.[ ബ്ലൊഗിൽ എഴുതി ഇട്ടിരിക്കുന്നതിന്റെ അക്ഷരതെറ്റുകൾ ഞാൻ തിരുത്തി തരാം.. പറഞ്ഞാൽ മതി. അറിയിക്കൂ.}