
ഇനിയുമീന്നീരാവിന്‍ കിളി വാതില്‍ചില്ലതില്‍
മയങ്ങുമെന്‍ സൌഗന്ധ പ്രണയ സ്വപ്നം..
ഇനിയുമീരാവിന്റെ മാദക ഗന്ധമെന്‍
സിരകളില്‍ തൂവുന്നു ഹൃദയരാഗം .
മനസിന് നിശാഗന്ധി ചൊരിയുന്നിതാത്മാവിന്‍
തരളമാം സ്വരബിന്ദു താളലയം.
അരികിലായ് അമൃതമായ് ചൊരിയൂ നിന് മധുഭര
നിര്‍വൃതീ ഇയലുന്ന മധുരഹാസം.
അറിയുന്നു ഞാനിന്നു കുളിരുന്നൊരതി
ലോലമനുരാഗമകരന്ദ രാഗസിന്ധു.
തിരയുന്നു ഞാന്‍ നിന്റെ മിഴികളില്‍ നിറയുന്ന
മധുവൂറും മനതാരിന്‍ ബാഷ്പ ബിന്ദു..
നിനവില്‍ കിനാക്കളില്‍ നിറയുന്നു നിന്നോര്‍മ്മ
സരളമായ്, ഹൃദയത്തിന്നുള്‍പ്പൂക്കളില്‍
മധുമാരി ചൊരിയുന്നൊരകതാരില്‍ സ്വപ്നങ്ങള്‍
വല നെയ്തു തളരുന്നീ നിറ സന്ധ്യയില്‍
മറയല്ലേ മായല്ലേ, സ്വപ്നങ്ങള്‍ മായ്ക്കല്ലേ
മധു മാസം വരവായിന്നോമലാളേ,,,,,
No comments:
Post a Comment