Friday, October 26, 2007

ഏകാന്തതയില്‍.......

കരളിലെ കുളിരിന്റെ മുഗ്ദമാം ഉഛ്ചാസ്സങ്ങള്‍
‍തിരയുന്നുണ്ടു നിന്നെ കടലിലേ പുഴ പോലെ
പുളിനത്തെ പുല്‍കുന്ന പുഴയായി,നദിയായി
അലറിക്കൊണ്ടണയുന്ന സാഗരത്തിരയായി
പ്രിയനേ, നിന്‍ മുന്നിലെന്‍ തപ്ത ബാഷ്പാഞ്ജലി!
നിറവാര്‍ന്ന ഹൃദയത്തിന്‍ രക്തപുഷ്പാഞ്ജലി!
വിര‍ഹാര്‍ദ്ര നൊമ്പരപ്പൂക്കളാമശ്രുക്കള്‍
മുറിവേറ്റൊരാത്മാവിന്‍ ഗദ്ഗദങ്ങള്‍.........

രാഗലോലനായ്‌ നീ എന്നന്തികേ കടന്നുവന്നാ-
ലോലമാത്മാവിന്റെ ഉള്ളിലേക്കിറങ്ങിയ-
തോര്‍ത്തു, തന്നാലസ്യത്തില്‍ ലീനയായിരിക്കുന്നീ-
തോരോരോ സങ്കല്‍പ്പത്തിന്‍ ശയ്യയിലേകാന്തമായ്‌.

ഇടറുന്നൊരിടനെഞ്ചില്‍ തടയുന്ന വാക്കുകള്‍
ഉലയുന്ന മിഴി ഇതള്‍, പൊരുളറ്റ ശബ്ദങ്ങള്‍
‍വിറ പൂണ്ട ചുണ്ടുകള്‍, സ്നേഹാര്‍ദ്രസാന്ദ്രമാം നെടുവീര്‍പ്പുകള്‍
‍ഹൃദയത്തിന്‍ നെടുവീര്‍പ്പില്‍ തുളുമ്പുമീ മിഴിനീരും...

നുരയുന്ന മോഹങ്ങള്‍,നിറയുന്ന കണ്ണൂകള്‍
‍കൊഴിയുന്നൊരശ്രുക്കള്‍, മിഴി കൂമ്പും നിമിഷങ്ങള്‍
തരളമാം മാനസ്സം,തഴുകുന്ന നൊമ്പരം
തളരുന്ന മേനിയില്‍ തൂവേര്‍പ്പിന്‍ മുത്തുകള്‍
‍കരളില്‍ വിതുമ്പുന്ന ,മധുരാശ്രു വഴിയുന്ന
അസുലഭ യാമങ്ങള്‍, അനുപമ ലാവണ്യ ധോരണികള്‍.

അനുഭൂതി നിറയുന്ന മധുമാരി പകരുന്ന
മഴവില്ലിന്‍ ചാരുത; സിരകളിന്‍ മരവിപ്പില്‍
ചിറകറ്റ പ്രഞ്ജയില്‍ കുതിരുന്ന പുളകങ്ങള്‍.
പിടയുന്ന ജീവന്റെ തളിരിട്ടൊരോര്‍മ്മയില്‍
നിറയുന്ന രാഗത്തിന്‍ സൗവര്‍ണ്ണ ദീപിക
നിഴലിട്ടൊരാനനം; എന്‍ സ്വപ്ന ഭൂമിയില്‍
പൂത്തുലയുന്നൊര പ്രേമവൃന്ദാവന സീമയതില്‍
നിന്നുറവാര്‍ന്നിടും പുളകതന്തുക്കളില്‍
രാഗമായ്‌ തെളിയുന്നൊരല മാഞ്ഞു പോകുന്നു
നിശ്ചലമാകുന്നൊരീ പ്രേമനിര്‍വൃതിയ്ക്കുള്ളില്‍‍........

കുഞ്ഞുബി

9 comments:

Unknown said...

എന്‍ സ്വപ്ന ഭൂമിയില്‍ പൂത്തുലയുന്നൊരാ പ്രേമ വൃന്ദാവന സീമയതില്‍
നിന്നുറവാര്‍ന്നിടും പുള‍ക തന്തുക്കളില്‍ രാഗമായ് തെളിഉന്നൊരല മാഞ്ഞു പോകുന്നു...... വിരഹാ‍ാര്‍ദ്രനൊമ്പരങ്ങളുമായി കാമുകി നുനുനുനുത്ത ഓര്‍മ്മളുമായി കാത്തിരിക്കുന്നു..
ഇടറുന്നൊരിടനെഞ്ചില്‍‍ തടയുന്ന വാക്കുകള്‍...

സഹയാത്രികന്‍ said...

ഇടറുന്നൊരിടനെഞ്ചില്‍ തടയുന്ന വാക്കുകള്‍
ഉലയുന്ന മിഴി ഇതള്‍, പൊരുളറ്റ ശബ്ദങ്ങള്‍
‍വിറ പൂണ്ട ചുണ്ടുകള്‍, സ്നേഹാര്‍ദ്രസാന്ദ്രമാം നെടുവീര്‍പ്പുകള്‍
‍ഹൃദയത്തിന്‍ നെടുവീര്‍പ്പില്‍ തുളുമ്പുമീ മിഴിനീരും...


മാഷേ അസ്സലായിരിക്കുന്നൂ ഈ വിരഹം...

:)

ശ്രീ said...

നല്ല വരികള്‍‌... നന്നായിരിക്കുന്നു.

:)

പ്രയാസി said...

കൊള്ളാം മാഷേ..
വളരെ നന്നായിരിക്കുന്നു

പ്രണയം,ഏകാന്തത..ഇവരൊക്കെ സഹയാത്രികരാണല്ലെ!?

മന്‍സുര്‍ said...

കുഞുബി..

മാഷേ...മനോഹരമായിരിക്കുന്നു....
കവിതയും കവിതയിലെ വരികളും
അതിനൊപ്പം ...മികച്ചു നില്‍ക്കുന്നീ...
അതിമനോഹരമാം...ലാസ്യഭാവത്തിന്‍ പ്രണയവാക്കുകള്‍
ഒരു നാട്യത്തിന്റെ നവരസങ്ങളായ്‌
അതിങ്ങനെ ഒഴുകുന്നു...
നുരയുന്ന മോഹങ്ങള്‍,നിറയുന്ന കണ്ണൂകള്‍
‍കൊഴിയുന്നൊരശ്രുക്കള്‍, മിഴി കൂമ്പും നിമിഷങ്ങള്‍
തരളമാം മാനസ്സം,തഴുകുന്ന നൊമ്പരം
തളരുന്ന മേനിയില്‍ തൂവേര്‍പ്പിന്‍ മുത്തുകള്‍
‍കരളില്‍ വിതുമ്പുന്ന ,മധുരാശ്രു വഴിയുന്ന
അസുലഭ യാമങ്ങള്‍, അനുപമ ലാവണ്യ ധോരണികള്‍.

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

അപ്പു ആദ്യാക്ഷരി said...

കുഞ്ഞുബി, നന്നായിട്ടൂണ്ട് കവിതയും ചീന്തകളും.
ഓ.ടോ‍.ടെമ്പ്ലേറ്റും കൊള്ളാം. ഒരു സഹായാത്രികന്‍ ടച്ച്. !!

ദിലീപ് വിശ്വനാഥ് said...

നല്ല കവിത. :-)

Unknown said...
This comment has been removed by the author.
Unknown said...

സഹയാത്രികന്‍...ശ്രീ...പ്രയാസി...മന്‍സൂര്‍...അപ്പു...വാല്‍മീകി...ഒരു ഇളം തെന്നല്‍ പോലെ എന്നെ തഴുകി ഉണര്‍ത്തുന്ന നിങ്ങളുടെ വാക്കുകള്‍ക്കു ഒരായിരം നന്ദി..ഇതെന്റെ സര്‍ഗഭാവനയെ കൂ
ടുതല്‍ ശക്തി ആര്‍ജിക്കുവാന്‍ പ്രേരിപ്പിക്കുന്നു.ഇനിയും പ്രതീക്ഷയൊടെ..

October 29, 2007 12:43 AM