Wednesday, October 31, 2007

വസന്തം വരുമൊ?.....

ചന്ദ്രികച്ചാറൊഴുകി ലോകം സങ്കല്‍പ സുന്ദരമായ്‌
താരകാ വൃന്ദങ്ങളക്ഷമരായ്‌ ദൂര-
ത്താരെയൊ കാത്തു നില്‍പ്പൂ!
അക്കൊച്ചു വേണുതന്‍ സംഗീതമെന്തിനോ
ഹൃത്തിതില്‍ സ്വപ്നങ്ങള്‍ ചാര്‍ത്തി നില്‍പൂ.
താമരപൊയ്കയില്‍ താളം പിടിക്കുവാന്‍
‍തെന്നലിന്നുല്ലാസമാര്‍ന്നു നിന്നു.

സ്വപ്നങ്ങള്‍ കൊണ്ടൊരു മാല്യവുംകൊര്‍ത്തു
ഞാന്‍ അക്ഷമയായിരിപ്പൂ.
ആകാശത്തമ്പിളി അത്തപ്പൂ കാത്തപ്പോള്‍
നീ മാത്രം നീ മാത്രം വന്നതില്ല
.* * * *
അകലത്തു കേട്ടൊരാ ദിവ്യ ഗീതം
അനുപമ സുന്ദരമായിരുന്നു.
അഴലു നിറഞ്ഞൊരാ ഗാനമാകെ
അനുഭൂതി ദായകമായിതെന്നില്‍.
നിരു‍പമ രാഗാനുനിര്‍വൃതിയില്‍
ഉടലാകെ കോരിത്തരിച്ചു പോയി
അകലത്തിരുന്നു ഞാന്‍ എന്‍ ഹൃദന്തേ നിന്ന-പദാനമൊക്കെയൊന്നോര്‍ത്തുപോയീ
അകലെയാണെങ്കിലുമെന്നുയിരില്‍‍
അരികിലാണിന്നു നീ എന്നുമെന്നും...

5 comments:

Unknown said...

ഇനിയൊരു ജന്‍മ‍മുണ്ടെങ്കില്‍ നമുക്കാ സരയൂ തീരത്തു പോകം
പ്പിന്നെയും ജന്മമുണ്ടെങ്കില്‍ാ വസന്തം ഇനിയും വരുമോ?‍സ്വപ്നങ്ങള്‍ കൊണ്ടൊരു മാല്യവുംകൊര്‍ത്തു
ഞാന്‍ അക്ഷമയായിരിപ്പൂ..പഴയ ഒരീരടി” പ്രണയിച്ചു പൊവതു കുറ്റമോ
പാരില്‍ എളിയൊനണെന്നൊരു തെറ്റിനാല്‍
മുതലാളിമാരുടെ ലോകത്തില് ‍ഞാനും പരിഹാസ്യയായ് പോകും...‍“അകലെയാണെങ്കിലുമെന്നുയിരില്‍‍
അരികിലാണിന്നു നീ എന്നുമെന്നും.

ഏ.ആര്‍. നജീം said...

അകലത്തു കേട്ടൊരാ ദിവ്യ ഗീതം
അനുപമ സുന്ദരമായിരുന്നു.
അഴലു നിറഞ്ഞൊരാ ഗാനമാകെ
അനുഭൂതി ദായകമായിതെന്നില്‍.

ഭായ്, ഇഷ്ടത്തിന്റെ സ്‌നേഹത്തിന്റെ കുളിര്‍മ പകരുന്ന വരികള്‍

ദിലീപ് വിശ്വനാഥ് said...

:-)

ഫസല്‍ ബിനാലി.. said...

manoaharam

Unknown said...

നജീം...വാല്‍മീകി....ഫസല്‍...
നല്ല വാക്കുകള്‍ക്കു നന്ദി..ഇതെനിക്കു പ്രചോദനം നല്‍കുന്നു.ഞാന്‍ ധന്യന്‍..നിങ്ങളുടെ ഈ വാക്കുകള്‍എന്നെ കൂടുതല്‍ എഴുതുവാന്‍ പ്രേരിപ്പിക്കട്ടെ. കുഞ്ഞുബി