Monday, November 26, 2007

ശില്‍പ്പിയുടെ ദുഃഖം...(3)

3

കോവിലില്‍ തങ്കം ചാര്‍ത്തി തിളങ്ങും ദൈവങ്ങളെ
കോടി ഡോളറിന്നായി കൊള്ള ചെയ്‌വോരേ ദൈവം
കാക്കുന്നു, നിയമത്തിന്‍ കാരിരുമ്പഴിക്കുള്ളില്‍
ആയാസം , നിര്‍ദോഷി എന്നുള്ളനുഗ്രഹത്തോടെ.
എവിടെ കാരുണ്യത്തിന്‍ കിര ണം വീശീ, ജീവന്‍
എവിടെ സ്നേഹോഷ്മളജ്വാലയായ് പടരുന്നോ,
അവിടേക്കെത്താനെത്ര ദൂരമെന്നോര്‍ക്കാതെ ഞാന്‍
കപട ദൈവങ്ങളെ പണി ചെയ്തതിന്‍ ദുഃഖം
കരളില്‍ പേറിക്കൊണ്ടീയുലകില്‍ കഴിയുന്നു;
മരണം പോലും മടി കാട്ടുന്നു കൈ നീട്ടുവാന്‍.......

2 comments:

Unknown said...

ഈ കവിത ഇവിടെപൂര്‍ണ്ണമാകുന്നു. ഇതു വായിക്കാന്‍ കനിവു കാണിച്ച നിങ്ങള്‍ക്കു മുന്‍ കൂട്ടി നന്ദി അറിയിക്കുന്നു.വിശദമായ കമെന്റുകള്‍‍ പ്രതീക്ഷിച്ചു കൊണ്ട്. കുഞ്ഞുബി

മഴതുള്ളികിലുക്കം said...

കുഞ്ഞുബി...

സാമൂഹിക പ്രശ്‌നങ്ങളും...പ്രതിബദ്ധതയും
യാത്ഥാര്‍ത്യത്തിന്റെ വെളിപെടുത്തലുകളും

നന്നായിരിക്കുന്നു......അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു