Sunday, October 28, 2007

ജന്മങ്ങള്‍ക്കപ്പുറം... { republished}

എന്നന്തരാത്മാവില്‍ എന്നും നിറയുന്ന
സുന്ദരരാഗപരാഗമേ നീ
ഒന്നല്ലൊരായിരം രാഗ വര്‍ണ്ണങ്ങളെന്‍
ജീവിത്താരയില്‍ നീ വിരിച്ചു.
ഏതൊരോ ജന്‍മ സുകൃതമായിന്നു ഞാന്‍
‍നിന്നന്തികത്തില്‍ വിരുന്നു വന്നു.

കന്നി നിലാവിന്റെ മാസ്മര സന്ധ്യയില്‍
ഒന്നുരിയാടുവാന്‍ ചേര്‍ന്നിരുന്നു.
നിന്‍ കടക്കണ്ണിന്റെ കോണില്‍ നിന്നൂര്‍ന്നൊര
പൊന്‍മുത്തണിഞ്ഞുള്ളോരശ്രുബിന്ദു
സ്നേഹാര്‍ദ്ര സാന്ദ്രമാമെന്റെ മനസ്സിന്റെ
നീഹാര ബാഷ്പാങ്കുരങ്ങളായി.
നീറുമൊരാത്മാവില്‍ രാഗോജ്വലങ്ങളാം
മന്ദാര പൂമഴ പെയ്താ രാവില്‍
‍സ്വപ്നാനാനുഭൂതികള്‍ എന്‍ ചിത്തമാകവെ
സ്വർഗ്ഗം ചമക്കുകയായി പിന്നെ.
മിഴികളില്‍ വിടര്‍ന്നൊരാ പ്രണയ സ്വപ്നങ്ങളില്‍
മുഴുകി നീ, മോഹമാമാലസ്യത്തില്‍.

താമര താരൊത്താ പൂവിരല്‍തുമ്പിനാല്‍
തഴുകി എന്‍ തനുവാകെ തൊട്ടുണര്‍ത്തി.
മന്വന്തരങ്ങള്‍ക്കുമപ്പുറത്തെപ്പോഴോ
നിന്നെഞാന്‍ തേടി നടന്നൊരാ ഓര്‍മ്മകള്‍
‍എന്നും നിറഞ്ഞു നില്‍ക്കുന്നിതെന്നോര്‍മ്മയില്‍
‍പൊന്നുഷസന്ധ്യയായ്‌ നീ വരില്ലേ?.......

8 comments:

Unknown said...

ആത്മാവിന്റെ ഉള്ളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പ്രണയ്ത്തിന്റെ വര്‍ണ്ണ രേണുക്കളേ ഉറ്റുനോക്കികൊണ്ടു വേപുഥ പൂണ്ടിരിക്കുന്ന കാമുകന്‍..“നിന്‍ കടക്കണ്ണിന്റെ കോണില്‍ നിന്നൂര്‍ന്നൊര
പൊന്‍മുത്തണിഞ്ഞുള്ളോരശ്രുബിന്ദു
സ്നേഹാര്‍ദൃ സാന്ദ്രമാമെന്റെ മനസ്സിന്റെനീഹാര ബാഷ്പാങ്കുരങ്ങളായി.....വായിക്കുക.കുഞ്ഞുബി

സഹയാത്രികന്‍ said...

കൊള്ളാം മാഷേ...

“എന്നന്തരാത്മാവില്‍ എന്നും നിറയുന്ന
സുന്ദരരാഗപരാഗമേ നീ
ഒന്നല്ലൊരായിരം രാഗ വര്‍ണ്ണങ്ങളെന്‍
ജീവിത്താരയില്‍ നീ വിരിച്ചു.“

ഇതിലെ നീ എന്നത് ആവര്‍ത്തനമാണല്ലോ...
അത് മാറ്റിക്കൂടേ...
:)

സുസ്മേരം said...

കുഞ്ഞുബി
നന്നായിരിക്കുന്നു കവിത.

-സുല്‍

മന്‍സുര്‍ said...

കുഞ്ഞുബി.....

നല്ല വരികളാണ്‌...നല്ല ആശയങ്ങളണ്‌..താങ്കളുടെ കവിതകളുടെ ശക്തിയെന്ന്‌ പറയട്ടെ...പറയാമോ എന്നറിയില്ല എങ്കിലും അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ...എനിക്ക്‌ എപ്പോഴും സംഭവിക്കുന്നതാണ്‌...
ഒരു പക്ഷേ തിടുക്കത്തിലുള്ള ഒരു പോസ്റ്റായത്‌ കൊണ്ടാണോ എന്നറിയില്ല..ഇങ്ങിനെ സംഭവിക്കാന്‍ കാരണം....
ഈ നല്ല കവിതക്ക്‌ അഭിനന്ദനങ്ങള്‍

‍എന്നും നിറഞ്ഞുനില്‍ക്കുന്നിതെന്നോര്‍മ്മയില്‍
‍പൊന്നുഷസ്സ്ന്ധ്യയായ്‌ നീ വരില്ലേ?.......
പെയ്യ്‌തൊഴിഞ മഴ പോലെ
മൂളല്‍ നിന്ന കാറ്റ്‌ പോലെ
ഒഴുക്കാത്ത നദി പോലെ
പൂജാരിയില്ലാത്ത ബിംബം പോലെ
കാത്തിരിക്കുന്നു ആ പ്രണയം
മറ്റൊരു പൊന്നുഷസന്ധ്യക്കായ്‌
ഒരു നിഴല്‍ സംഗമത്തിനായ്‌
ഓര്‍മ്മകളുടെ തുഴയില്ല വള്ളങ്ങള്‍
ഒഴുക്കിന്നിവിടെയാ മധുരമാമോര്‍മ്മകളില്‍

നന്‍മകള്‍നേരുന്നു

പ്രയാസി said...

കൊള്ളാ‍ാം..:)

ശ്രീ said...

നല്ല വരികള്‍‌...


:)

Unknown said...

സഹയാത്രികാ!നന്ദി..ഒരായിരം നന്ദി..കവിതയില്‍ ചില അക്ഷരങ്ങള്‍‍ നിബദ്ധമായിരി‍ക്കുന്നതു കൊണ്ടു ഒരു “നീ“ മാറ്റിയാല്‍ പ്രാസഭംഗി നഷ്ടപ്പെടുമെന്നു തോന്നുന്നു.. മാറ്റി എഴുതി നോക്കാം. ഞാന്‍ ശ്രമിച്ചിട്ടു ശരി ആയില്ല.ചൂണ്ടി കാണിച്ചതിനു നന്ദി...
സുസ്മേരാ.. ശ്രീ...പ്രയാസി.. എല്ലവര്‍ക്കും അത്മാര്‍തമായ നന്ദി.. നിങ്ങളുടെ ഈ പ്രൊത്സാഹനം എന്നെ ധന്യന്‍ ആക്കുന്നു,
മന്‍സൂര്‍... അക്ഷരതെറ്റുകള്‍ കുറെ തിരുത്തിയിട്ടുന്ടു. ഇപ്പൊള്‍ മലയാളം ഒന്നാം പാഠമാണു ഗുരു ...ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു..‍. നന്ദി

സു | Su said...

നന്നായിട്ടുണ്ട്. ഇനിയും നന്നാക്കാമായിരുന്നു. :)