Monday, November 05, 2007

ഗുരുവായൂരില്‍....

പുലര്‍കാലേ ഗുരുവായൂര്‍ പൂകിയ ഞാനന്നു
നിറ‍മാല ചാര്‍ത്തി‍യ കണ്ണന്റെ ദര്‍ശനം
തേടിയാ, മാസ്മര ദിവ്യാനുഭൂതിയെ

നേടുവാന്‍ ദിവ്യമാം ശ്രീ കോവിലിന്‍
ഗോപുര‍ വാതിലിന്നുള്ളിലെത്തി.
ഉണ്ണിയാം കണ്ണനെ ഹൃത്തിതില്‍ ധ്യാനി-
ച്ചങ്ങജ്ഞലീബദ്ധനായ് സര്‍വം മറന്നു
കൊണ്ടര്‍ദ്ധ നിമീലിത നേത്രനായി,
തിക്കി ത്തിരക്കുന്ന ഭക്തര്‍ തന്‍ കൂട്ടത്തിന്‍
മധ്യത്തിലന്നു ഞാന്‍‍ കാത്തു നില്‍ക്കെ.....

കാര്‍മുകില്‍ വര്‍ണ്ണന്റെ കയാമ്പൂ കണ്ണിലെ

കാരുണ്യ സാന്ദ്രമാം സ്നേഹാമൃതം

കാതരമാകുമെന്‍ ചിത്തത്തിലാകവെ

വാരിളം തെന്നലായ് പൂശി മെല്ലെ.

അനവദ്യമായൊരു വേണുനാദം

അകതാരിലാകെ അലയടിച്ചു.


നിര്‍ദ്ദയരാമാരോ നിയമ പാലകര്‍

എന്നന്തികത്തില്‍ കടന്നു വന്നു.

എല്ലാം മറന്നു കൊണ്ടാറിയാതെ നിന്ന ഞാന്‍

നിഷ്ഠൂര കരങ്ങളാല്‍ ബന്ധിതനായി;

“നീയൊരു ക്രിസ്ത്യാനി, എന്തിനീ സവിധത്തില്‍..
ആഗതനാകുവാനെന്തു ധൈര്യം?“

“നീ ഒരു ഹിന്ദു വൊ? നിന്‍ മാറിലുള്ളൊരു
സ്വര്‍ണ്ണക്കുരിശിതാ , ക്രിസ്ത്യാനി എന്നു
നിന്നെ വിളിച്ചോതുന്നു.
ഈ പുണ്യ ക്ഷേത്രത്തിന്‍‍ ചാരുവാം വിശുദ്ധിയേ
നീ കടന്നെത്തി കളങ്കമാക്കി.....
നീ ഒരു ഭീകരനായിരിക്കാം; പക്ഷെ ,

ബോംബൊന്നും ഇല്ലല്ലൊ നിന്റെ പക്കല്‍

എന്‍ ദേഹമാകെ പരതി നോക്കിയിട്ട-

വര്‍ക്കൊന്നുമേ തന്നെ ലഭിച്ചതില്ല.

“പുണ്ണ്യാഹവും ജയില്‍ ശിക്ഷയും നിന്‍ വിധി
ശുദ്ധി കലശത്തിന്‍ കാശും വേറെ.“

ഞാനന്നു ശ്രീകോവിലിന്നുള്ളിലേ കൃഷ്ണന്റെ
ചാരു പരിഹാസ പുഞ്ചിരി ദര്‍ശിച്ചു.,

നിസ്തബ്ദനായി തിരികെ എത്തി.

ഉണ്ണീ! നിന്‍ കാവലിന്നായി നിയോഗിച്ച
കപാലികരിന്‍‍ ഭക്തി നീ അറിഞ്ഞോ? .....‍

8 comments:

Unknown said...

ചൂരിദാര്‍ ധരിച്ചു ദേവനേ കാണാമോ എന്നുള്ള പ്രശ്നം ചൂടായിരിക്കുന്നു.ദേവനു
ആരെയൊക്കെ കാണാന്‍ അനുവാദമുണ്ടെന്നു തീരുമാനിക്കുന്നതു ആരാണു?ഉണ്ണീയാം കണ്ണന്റെ തങ്ക വിഗ്രഹ രൂപം
ഹൃത്തിങ്കല്‍ ധ്യാനിച്ചും കൊണ്ടര്‍ദ്ധ-
നിമീലിത നേത്രനായ് ഞാന്‍ നില്‍ക്കവേ
നിഷ്ഠൂര കരങ്ങളാല്‍ ബന്ധിച്ചാന്‍ അവര്‍ എന്നെ;
എന്തിനു???

Unknown said...

ഇതിനു ദയവായി നിങ്ങളുടെ പ്രതികരണം അറിയിക്കുക.

സഹയാത്രികന്‍ said...

“ഉണ്ണീ! നിന്‍ കാവലിന്നായി നീ നിയോഗിച്ച
കപാലികന്മാര്‍ തന്‍ ഭക്തി നീ അറിഞ്ഞുവോ? .....‍“

അറിയില്ല മാഷേ...ആരും ആരേയും മനസ്സിലാക്കില്ല...
“ഉണ്ണീയാം കണ്ണന്റെ തങ്ക വിഗ്രഹ രൂപം
ഹൃത്തിങ്കല്‍ ധ്യാനിച്ചും കൊണ്ടര്‍ദ്ധ-
നിമീലിത നേത്രനായ് ഞാന്‍ നില്‍ക്കവേ“

എന്ന് അങ്ങ് പറഞ്ഞല്ലോ അതന്നെ ശരിയായ ഭക്തി...
ഭഗവാന്‍ അല്ലെങ്കില്‍ ദൈവം, സര്‍വ്വേശ്വരന്‍ നമ്മുടെ ഉള്ളില്‍ തന്നെയുണ്ട്...ഭക്തനെ ഭഗവാന്‍ മാനസ്സിലാക്കും... പക്ഷെ ഭക്തര്‍ ...!

Sethunath UN said...

കുഞ്ഞുബി,
പിണങ്ങില്ലെങ്കില്‍ ഒരു കാര്യം പറയട്ടെ.
താങ്കളുടെ എഴുത്ത് എങ്ങുമെത്താത്ത ഒരു കൃതിയായിപ്പോയി. അവിടവിടെ മുറിഞ്ഞ്.. ഒഴുക്കില്ലാതെ ശക്തിയുമില്ലാതെ.കൂട്ടിയെഴുതേണ്ട വാക്കുക‌ള്‍ കൂട്ടിയെഴുതൂ സുഹൃത്തേ. ഉപയോഗിച്ചു തേഞ്ഞ വാക്കുക‌ള്‍ മുഴച്ചുനില്‍ക്കുന്നു അവിടവിടെയായി.
താങ്ക‌‌ള്‍ക്ക് അല്‍പ്പം കൂടി ക്ഷമിച്ചിരുന്ന് ഒന്ന് തിരുത്തിയെടുത്തുകൂടെ? ന‌ന്നാവും.

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

krish | കൃഷ് said...

എല്ലാം അറിയുന്നവന്‍ ദൈവം. ഇതൊക്കെ ഓരോ ലീലാവിലാസങ്ങള്‍ മാത്രം.
:)

താരാപഥം said...

കവിതയില്‍ വിമര്‍ശിക്കുന്നത്‌ കണ്ണനെയാണോ, കാവല്‍ക്കരനെയാണോന്ന് മനസ്സിലായില്ല. കവിതയെക്കുറിച്ച്‌ അഭിപ്രായം - ഞാന്‍ നിഷ്കളങ്കനോടുകൂടെയാണ്‌. കൃസ്ത്യാനിയായതുകൊണ്ടാവും കണ്ണന്‌ തങ്കവിഗ്രഹമാണെന്നുതോന്നിയത്‌. ഹിന്ദുക്കളുടെ (ഭാരതീയര്‍ എന്നതാണ്‌ ശരി) വിശ്വാസപ്രകാരം പ്രാത്ഥിക്കാന്‍ അമ്പലത്തില്‍ പോകേണ്ടകാര്യം ഇല്ല. പിന്നെ മറ്റുള്ളമതക്കാര്‍ എന്തിനാണ്‌ ഇങ്ങനെ ആഗ്രഹിക്കുന്നത്‌ എന്ന് മനസ്സിലാവുന്നില്ല.

ചന്ദ്രസേനന്‍ said...
This comment has been removed by the author.